Categories
kerala

രാജി ഇല്ലെന്ന് മന്ത്രി സജി ചെറിയാന്‍…പ്രതികരണം സി.പി.എം. അടിയന്തിര സെക്രട്ടറിയറ്റ് യോഗത്തിനു ശേഷം

ഭരണഘടനയെ സംബന്ധിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ രാജിക്കല്ലെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ എന്തിന് രാജിവെക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സി.പി.എമ്മിന്റെ അടിയന്തിര സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ പ്രശ്‌നം സംബന്ധിച്ച് നിയമോപദേശം തേടിയിരിക്കയാണ് പാര്‍ടി എന്ന് റിപ്പോര്‍ട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ അഭിമുഖീകരിക്കുന്ന സത്യപ്രതിജ്ഞാ ലംഘനം സംബന്ധിച്ച് ഉണ്ടാകാവുന്ന നിയമപ്രശ്‌നങ്ങളെപ്പറ്റി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം സര്‍ക്കാര്‍ തേടി എന്നാണ് വിവരം.
പ്രതിപക്ഷ പാർട്ടികൾ സജി ചെറിയാനെതിരെ ഗവർണർക്കു പരാതി നൽകിയ സാഹചര്യത്തിലാണ് സർക്കാർ ഏജിയോട് നിയമോപദേശം തേടിയത് . രാജിവയ്ക്കേണ്ട സാഹചര്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. സജി ചെറിയാന്റെ പ്രസംഗം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ തുടർനടപടികൾ തീരുമാനിക്കാൻ ഇന്ന് രാവിലെ സിപിഎം അടിയന്തിര സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററിൽ ചേർന്നു. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എ.വിജയരാഘവും ടി.പി.രാമകൃഷ്ണനും പങ്കെടുത്ത യോഗത്തിലേക്ക് മന്ത്രി സജി ചെറിയാനെ വിളിച്ചു വരുത്തിയിരുന്നു. സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയതിനുശേഷമാണ് സജി ചെറിയാൻ എകെജി സെന്ററിലേക്ക് എത്തിയത്.

Spread the love
English Summary: NO RESIGNATION SAYS MINISTER SAJI CHERIYAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick