Categories
kerala

ചരിത്ര ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിച്ചു

തൃക്കാക്കര മണ്ഡലത്തിൽ ചരിത്ര ഭൂരിപക്ഷവുമായി ഉമാ തോമസ് വിജയിച്ചു.കാൽ ലക്ഷം വോട്ടിന്ൻറെ ലീഡിനാണ് ഉമാ തോമസ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്ന ബെന്നി ബെഹനാന്റെ ഭൂരിപക്ഷവും ഉമാ തോമസ് മറി കടന്നു.

2011 ൽ ബെന്നി ബെഹനാൻ നേടിയ 22406 വോട്ടിന്റെതായിരുന്നു മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഇതും മറികടന്ന് 25,016 വോട്ടുകളുടെ ലീഡിനാണ് ഉമാ തോമസ് വിജയിച്ചത്.

thepoliticaleditor

ഉമാ തോമസ് 72,767 വോട്ടുകളാണ് ആകെ നേടിയത്.ജോ ജോസഫ് 47,752 വോട്ടുകളും എ എൻ രാധാകൃഷ്ണൻ 12,955 വോട്ടുകളും നേടി.

2021 തിരഞ്ഞെടുപ്പിൽ പിടി തോമസിന് 59,839 വോട്ടുകളാണ് ആകെ ലഭിച്ചത്.ഇടതു പക്ഷത്തിന് 45,510 വോട്ടുകളും എൻഡിഎയ്ക്ക് 15,483 വോട്ടുകളും ലഭിച്ചു.

Spread the love
English Summary: uma thomas won

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick