Categories
kerala

സംസ്ഥാന സർക്കാരിൻ്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനത്തിൻ്റെ റിസൾട്ട് കൂടിയാണ് തൃക്കാക്കര വിധിയെന്ന് ട്വൻ്റി-20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ്

അധികാരം കിട്ടിയാൽ എന്തുചെയ്യാൻ ഉള്ള ലൈസൻസ് ഉണ്ടെന്ന് ഇതെന്ന് വിചാരിക്കുന്നവർക്ക് മറുപടിയാണ് തൃക്കാക്കരയിലെ ഉമയുടെ വൻവിജയം.

അക്രമ രാഷ്ട്രീയവും, കൊലപാതകരാഷ്ട്രീയം പ്രോത്സാഹിപ്പിച്ച് ഇവിടുത്തെ വ്യാവസായിക അന്തരീക്ഷവും, ക്രമ സമാധാനനിലയും തകർത്ത ഗവൺമെൻ്റിനുള്ള പ്രതിഫലം കൂടിയാണിത്.

thepoliticaleditor

ജനങ്ങളെ ഏതുരീതിയിലും അധികാരമുപയോഗിച്ച് അടിച്ചമർത്താനുള്ള രാഷ്ട്രീയവും എൽ ഡി എഫ് ശ്രമിച്ചു. ഇതിനെതിരെയാണ് ജനം വോട്ട് ചെയ്തതെന്നു സാബു ജേക്കബ് പറഞ്ഞു.

പിണറായി വിജയന്‍ എന്ന ഏകാധിപതിയുടെ തലക്കേറ്റ പ്രഹരം: കെ.കെ.രമ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രിക്ക് ഏറ്റ തിരിച്ചടിയെന്ന് എംഎല്‍എ കെ.കെ.രമ . ജനാധിപത്യ മതനിരപേക്ഷ കേരളത്തിനുള്ളതാണ് ഈ വിജയം. പിണറായി വിജയന്‍ എന്ന ഏകാധിപതിയുടെ തലക്കേറ്റ പ്രഹരം കൂടിയാണ് ഈ വിജയമെന്ന് കെ.കെ.രമ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു തൃക്കാക്കരയില്‍ ഈ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തിരുന്നത്. അവിടെ ക്യാമ്പ് ചെയ്ത് കൊണ്ട് എല്ലാ മന്ത്രിമാരും എംഎല്‍എമാരും പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ഈ സര്‍ക്കാരിനാകെ ഏറ്റ തിരിച്ചടിയാണ് തൃക്കാക്കരയിലേതെന്നും കെ.കെ.രമ പറഞ്ഞു.

Spread the love
English Summary: sabu m jacob responds

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick