കോവിഡ് സങ്കീർണതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. ഇന്ന് വൈകുന്നേരത്തോടെയാണ് സോണിയ ആശുപത്രി വിട്ടത്.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സർ ഗംഗാറാം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്നും വീട്ടിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചതായും കോൺഗ്രസ് പ്രചാരണ വിഭാഗം ചുമതയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ജൂൺ 12 നാണ് സോണിയ ഗാന്ധിയെ കോവിഡ് സങ്കീർണതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശ്വാസ കോശത്തിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു സോണിയ.
അതേ സമയം,കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജൂൺ 23 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ
സോണിയ ഗാന്ധിക്ക് ഇ.ഡി പുതിയ സമൻസ് അയച്ചിട്ടുണ്ട്.
ജൂൺ 8 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ജൂൺ 1 ന് കോവിഡ് പോസിറ്റീവ് ആയതിനാൽ സമയം നീട്ടി തരാൻ ആവശ്യപ്പെടുകയായിരുന്നു.