Categories
kerala

വ്യാജ അശ്ലീല വീഡിയോ പരാമർശം: ജയരാജൻ പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവിന്റെ വക്കീൽ നോട്ടീസ്

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വക്കീൽ നോട്ടീസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇടത് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിർമ്മിച്ചത് പ്രതിപക്ഷ നേതാവാണെന്ന ഇ.പി ജയരാജന്റെ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് നോട്ടീസിൽ പറയുന്നു.

അവാസ്തവമായ പ്രസ്താവന ഇ.പി ജയരാജൻ ഏഴ് ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തയാറായില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവിനുവേണ്ടി ഹൈക്കോടതി അഭിഭാഷകൻ അനൂപ് വി. നായരാണ് ഇ.പി ജയരാജന് നോട്ടീസ് അയച്ചത്.

thepoliticaleditor

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേളയിൽ വലിയ വിവാദമായിരുന്നു വ്യാജ വീഡിയോ. വ്യാജ അശ്ലീല വീഡിയോയ്ക്ക് പിന്നിൽ വി.ഡി സതീശൻ ആണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഇ.പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടിരുന്നു.

Spread the love
English Summary: legal notice from VD sateesan to EP jayarajan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick