Categories
national

‘ദുഃഖിതനാണ് ‘: നുപുർ ശർമ്മയെ പുറത്താക്കിയതിൽ മുൻ ഗവർണറുടെ പ്രതികരണം…

മുഹമ്മദ്‌ നബിയെ അധിക്ഷേപിച്ചതിൽ ബിജെപി വക്താവ് നുപുർ ശർമയെ സസ്പെൻഡ് ചെയ്ത നടപടി ഖേദകരമെന്ന് ബിജെപി നേതാവും ത്രിപുര മുൻ ഗവർണറുമായിരുന്ന തഥാഗത റോയ്.

‘ഞാൻ ഇപ്പോൾ ഒരു സാധാരണ അംഗവും ബിജെപി അനുഭാവിയുമാണ്. അതുകൊണ്ട് ബിജെപിയിൽ നിന്ന് എനിക്ക് പേടിക്കാനോ പ്രതീക്ഷിക്കാനോ ഒന്നുമില്ല.
പ്രത്യയശാസ്ത്രം, മതം, രാഷ്ട്രീയം, നേതൃത്വം തുടങ്ങിയ വിഷയങ്ങളിൽ എന്റെ ചിന്തയോട് ഏറ്റവും അടുത്ത് നിൽക്കുന്നതിനാൽ ഞാൻ ബിജെപിയെ പിന്തുണയ്ക്കുന്നു. നൂപുർ ശർമ്മയുടെ മേലുള്ള നടപടിയിൽ ഞാൻ ദുഃഖിതനാണ്’-അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

thepoliticaleditor

വൻ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം ബിജെപി വക്താവ് നൂപുർ ശർമ്മയെ സസ്‌പെൻഡ് ചെയ്യുകയും ഡൽഹി മാധ്യമ മേധാവി നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തത്.

ബിജെപി വക്താവ് നടത്തിയ വിവാദ പ്രസ്താവനകളെ വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി ട്വീറ്റ് ചെയ്തിരുന്നു.

Spread the love
English Summary: former tripura governor on Nupur sharma's suspension

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick