Categories
latest news

ദേശീയ അധ്യക്ഷന്‍ ആവശ്യപ്പെട്ടു….മാറി നിന്ന ഫഡ്‌നവിസ്‌ ഉപമുഖ്യമന്ത്രിയായി

ബി.ജെ.പി. നേതാവ്‌ ദേവേന്ദ്ര ഫഡ്‌നവിസ്‌ മഹാരാഷ്ട്ര മന്ത്രിസഭയുടെ ഭാഗമാകണമെന്ന്‌ പാര്‍ടി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ്‌ ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നവിസ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌. താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി എന്നാണ്‌ അവസാന നിമിഷം വരെ ഫഡ്‌നാവിസ്‌ വിശ്വസിച്ചിരുന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ മനസ്സില്‍ മറ്റൊന്നായിരുന്നു. ഇതു മനസ്സിലാക്കിയതോടെ ഫഡ്‌നാവിസ്‌ താന്‍ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന നിലപാട്‌ എടുത്തു. എന്നാല്‍ ദേശീയ അധ്യക്ഷന്‍ നേരിട്ട്‌ വിളിച്ച്‌ ഫഡ്‌നാവിസിനോട്‌ ഉപമുഖ്യമന്ത്രിയായി ചേരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു എന്നാണ്‌ മുംബൈയില്‍ നിന്നുള്ള സൂചനകള്‍.

തുടർന്ന്ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ അഭ്യർത്ഥന മാനിച്ച് ഫഡ്‌നാവിസ് സംസ്ഥാന സർക്കാരിൽ ചേരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. നദ്ദയുടെ അഭ്യർത്ഥന മാനിച്ചാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര സർക്കാരിൽ ചേരാൻ തീരുമാനിച്ചതെന്ന് ഷാ എഴുതി. ഫഡ്‌നാവിസിന്റെ തീരുമാനം മഹാരാഷ്ട്രയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സേവന ബോധമാണ് കാണിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഫഡ്‌നാവിസ്‌ വിശാലഹൃദയമുള്ളവനാണ്‌ എന്നും ദേശീയ നേതൃത്വം അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ ഫഡ്‌നാവിസിന്‌ ഇതിന്റെ അന്തര്‍നാടകം ബോധ്യപ്പെട്ടിരുന്നോ എന്നത്‌ സംശയമാണ്‌. അദ്ദേഹം സ്വയം മുഖ്യമന്ത്രിയായിത്തീരുകയായിരുന്നു മനസ്സില്‍.

thepoliticaleditor
Spread the love
English Summary: devendra fadnavis deputy cm

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick