Categories
kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി​ക്കെതിരെ ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി​യെ വി​മ​ർ​ശി​ച്ച് ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി.വി​ധി എ​ഴു​തി ക​ഴി​ഞ്ഞ​താ​ണെ​ന്നും ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് നാ​ട​ക​മാ​ണെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി തു​റ​ന്ന​ടി​ച്ചു.

വി​ധി ഇ​നി പ്ര​ഖ്യാ​പി​ക്കേ​ണ്ട താ​മ​സം മാ​ത്ര​മേ​യു​ള്ളു. പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ മാ​റു​ന്ന​തെ​ന്തെ​ന്ന് മേ​ൽ​ക്കോ​ട​തി​ക​ൾ ചോ​ദി​ക്കു​ന്നി​ല്ല. ഉ​ന്ന​ത​ന് ഒ​രു നീ​തി സാ​ധാ​ര​ണ​ക്കാ​ര​ന് മ​റ്റൊ​രു നീ​തി എ​ന്ന​താ​ണ് സ​മീ​പ​ന​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി വി​മ​ർ​ശി​ച്ചു.

thepoliticaleditor

‘പണമുള്ളവർക്ക് മാത്രമേ കോടതികളിൽ പോകാൻ സാധിക്കുകയുള്ളൂ, എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാൻ സാധിക്കുകയുള്ളൂ, ഏതറ്റംവരെയും എന്ത് അതിക്രമവും കാണിക്കാൻ സാധിക്കുകയുള്ളൂ. പാവപ്പെട്ടവർ ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്ന് നമ്മളോട് വിളിച്ചുപറയുകയാണ് കോടതികൾ. അവർ ആദ്യമേ വിധിയെഴുതിവച്ചു കഴിഞ്ഞു. ഇനിയത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. പിന്നെ ഇപ്പോൾ നടക്കുന്നത് മുഴുവനും മറ്റ് പല നാടകങ്ങളാണ്.’–ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേ സമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് സമയം നീട്ടിനൽകണമെന്ന ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിശദമായ വാദം കേട്ടിരുന്നു. തുടർന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി വിധി പറയാനായി മാറ്റിയത്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

എന്നാൽ ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തെ ദിലീപ് ശക്തമായി എതിർത്തു. ഒരുദിവസം പോലും സമയം നീട്ടിനൽകരുതെന്നും ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ള വാദിച്ചു. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തെയും പ്രതിഭാഗം എതിർത്തു. മൂന്നുമാസം മുമ്പ് ഫൊറൻസിക് പരിശോധനാഫലം ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ഈ പരിശോധനയുടെ പേരിൽ സമയം നീട്ടിനൽകരുതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയെ അപമാനിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. മെമ്മറി കാർഡ് കോടതി പരിശോധിച്ചിട്ടുണ്ടെങ്കിൽ എന്താണ് തെറ്റ്. കേസിന്റെ ഭാഗമായി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അവകാശം കോടതിക്കുണ്ട്. കോടതിയുടെ നടപടിക്രമങ്ങളിൽ എന്തെങ്കിലും പാകപ്പിഴയുണ്ടെങ്കിൽ അത് പരിശോധിക്കാനുള്ള അവകാശം ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗത്തിന് മാത്രമാണെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.

മെമ്മറി കാർഡിൽ പരിശോധന നടത്തേണ്ട ഒരുകാര്യവും ക്രൈംബ്രാഞ്ചിനില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ചിന് എന്ത് അധികാരമാണുള്ളതെന്നും പ്രതിഭാഗം ചോദിച്ചു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിൽ അതിപ്പോഴാണോ അന്വേഷണ സംഘം അറിയുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.

അതേസമയം, കോടതിയെ അപമാനപ്പെടുത്താനുള്ള യാതൊരു നീക്കവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ചില വസ്തുതകൾ ചൂണ്ടിക്കാണിച്ച് അന്വേഷണത്തിന്റെ ഭാഗമായി ഇത് പരിശോധിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. കേസിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആക്രമിക്കപ്പെട്ട നടിയും കോടതിയെ അറിയിച്ചു.

ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ അത് സ്വകാര്യതയെ ബാധിക്കുമെന്നും തുടരന്വേഷണം കൃത്യതയോടെ മുന്നോട്ട് പോകേണ്ടത് ആവശ്യമാണെന്നും നടിയുടെ അഭിഭാഷക കോടതിയിൽ വ്യക്തമാക്കി.

നേരത്തെ, ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടിയുടെ ഈ ആവശ്യം ഹൈക്കോടതി തള്ളി. ഇതേ കേസിൽ മുമ്പ് രണ്ടുതവണ തീരുമാനമെടുത്തത് താനാണെന്നും അതിനാൽ പിന്മാറാൻ ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നടിയുടെ ആവശ്യംതള്ളിയത്.

Spread the love
English Summary: Bagyalakshmi against trial court of actresss assault case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick