മെമ്മറി കാർഡിന്റെ പരിശോധനാഫലം വന്നതിന് പിന്നാലെ ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം..

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയംതേടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാർഡ് പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. തുടരന്വേഷണത്തിന് നേരത്തെ അനുവദിച്ച സമയം 15ന് തീരുന്നത് കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ആർശ്രീലേഖയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്...

പൾസർ സുനിക്ക് ജാമ്യമില്ല…

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സുനിക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമേറിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ കേസിലെ വിചാരണ അനന്തമായി നീണ്ടാൽ വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ മറ്റെല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചതായി സുനിയുടെ അഭിഭാഷകർ സുപ...

ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ഫോട്ടോഗ്രാഫര്‍

ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന മുൻ ജയിൽ ഡിജിപി ആര്‍ ശ്രീലേഖയുടെ വാദം തെറ്റാണെന്ന് ഫോട്ടോ എടുത്ത ബിദില്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂര്‍ സ്വദേശിയാണ് ബിദിൽ. ടെന്നീസ് ക്ലബിൽ ബാർമാനായി ജോലി ചെയ്തിരുന്ന സമയത്താണ് ഫോട്ടോ എടുക്കുന്നത്. അന്ന് ദിലീപിനെ കണ്ട കൗതുകത്തിൽ ഫോണിൽ എടുത്ത സെൽഫിയാണത്. എടുത്ത ഉടൻ തന്നെ ചിത്രം സമൂ...

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി അനുമതി

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുമതി നൽകി. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാനുള്ള അനുമതി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് അയ...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹർജി വിചാരണ കോടതി തള്ളി. കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വർഷവു൦ പ്രോസിക്യൂഷന്‍റെ സമാന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഏപ്രിൽ നാലിനാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പ്രോസിക...

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാർ‍ഡ് കേന്ദ്ര ലാബിൽ പരിശോധിക്കുന്നതിൽ നിലപാട് മാറ്റി സർക്കാർ

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർ‍ഡ് കേന്ദ്ര ലാബിൽ പരിശോധിക്കുന്നത് സംബന്ധിച്ച നിലപാട് മാറ്റി സർക്കാർ. കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിക്കുന്നതിനു സമ്മതമാണെന്നാണ് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചത്. കേന്ദ്ര ഫൊറൻസിക് ലാബിൽ മെമ്മറി കാർഡ് പരിശോധിക്കാമോ എന്ന് കോടതി ചോദിച്ചപ്പോൾ അത് സംസ്ഥാനത്തെ ലാബുകളുടെ വിശ്വാസ്യതയെ ബാധിക്ക...

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി…

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിധി ഈ മാസം 28-ന്. ഹർജിയിൽ വിചരണ കോടതിയിലെ വാദം പൂർത്തിയായി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ട...

മെമ്മറി കാർഡിന്റെ ‘ഹാഷ് വാല്യൂ’ മാറിയത് കേസിനെ ബാധിക്കുമോയെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വിഡിയോ ക്ലിപ്പിന്റെ ഹാഷ് വാല്യു മാറിയത് കേസിൽ എത്രത്തോളം പ്രാധാന്യമുള്ള കാര്യമാണെന്ന് ഹൈക്കോടതി ചോദിച്ചു. മെമ്മറി കാർഡ് പരിശോധിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നും കേസിനെ ഏതെങ്കിലും തരത്തിൽ ഇത് ബാധിക്കുമോ എന്നും കോടതി ചോദിച്ചു. മെമ്മറി കാർഡ് പരിശോധനയ്ക്കു വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റ...

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ തീയതി കണ്ടെത്താനായില്ല

നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഓഡിയോ ക്ലിപ്പുകൾ അടങ്ങിയ പെൻഡ്രൈവിന്റെ ഫൊറൻസിക് പരിശോധനാ ഫലം വിചാരണക്കോടതിയിൽ സമർപ്പിച്ചു. ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം കേൾക്കാനാകുംവിധം ബാലചന്ദ്രകുമാർ എൻഹാൻസ് ചെയ്തുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി....

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചു

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് ജൂലൈ 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കോടതി നേരത്തേ അനുവദിച്ച സമയം മേയ് 31ന് അവസാനിച്ച സാഹചര്യത്തിൽ ആവശ്യമുന്നയിച്ച് പ്രോസിക്ക്യൂഷൻ നൽകിയ ഹർജിയിലാണ് നടപടി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉള്ള മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ ഫോറൻസിക് പരിശോധന വേണമെന്നും ഡിജിറ്റൽ രേഖകളുടെ പരിശോധന പൂർത്തിയായിട്ടില്ലെന്ന...