Categories
kerala

മൺസൂൺ ആൻഡമാനിലെത്തി

തെക്കുപടിഞ്ഞാറൻ മൺസൂൺ തിങ്കളാഴ്ച ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആരംഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. അടുത്ത 2-3 ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ തെക്ക് ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപുകൾ, കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും കൂടുതൽ അനുഭവപ്പെടും. ലക്ഷദ്വീപ്, വടക്കൻ തമിഴ്നാട് തീരങ്ങളിൽ ചുഴലിക്കാറ്റിന്റെ സാന്നിധ്യം ഉണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരള തീരപ്രദേശങ്ങൾ, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലും ശക്തമായ കാറ്റിനൊപ്പം സാമാന്യം വ്യാപകമായ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിങ്കൾ മുതൽ ബുധൻ വരെ തമിഴ്‌നാട്ടിലും അടുത്ത രണ്ട് ദിവസങ്ങളിൽ ലക്ഷദ്വീപ് മേഖലയിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കർണാടകയുടെ തീരപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും ബുധനാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പറയുന്നു.

Spread the love
English Summary: monsoon reaches andaman nikobar

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick