Categories
latest news

സൈന്യത്തെ അയക്കില്ല : ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യൻ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ.

‘‘ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയയ്ക്കുന്നു എന്ന തരത്തിൽ ഒരു വിഭാഗം മാധ്യമങ്ങളും
സമൂഹമാധ്യമങ്ങളും നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.ഇത്തരം പ്രചാരണങ്ങളും കാഴ്ചപ്പാടുകളും ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിന്റെ നിലപാടുമായി യോജിക്കുന്നതല്ല’. ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു.

thepoliticaleditor

ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സുസ്ഥിരതയ്ക്കും സാമ്പത്തിക നില വീണ്ടെടുക്കുന്നതിനും ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടെന്ന്
ഇന്ത്യൻ വിദേശകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്’

പ്രക്ഷോഭങ്ങൾക്കിടെ രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അടക്കമുള്ള നേതാക്കൾ ഇന്ത്യയിൽ അഭയം തേടിയതായി പുറത്ത് വന്ന വാർത്തകളും ഇന്ത്യൻ ഹൈക്കമ്മീഷൻ നിഷേധിച്ചിരുന്നു.

Spread the love
English Summary: India on srilanka issue

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick