Categories
kerala

വലിയ വര്‍ഗീയത ആരുടെത്‌…വര്‍ഗീയതയ്‌ക്ക്‌ വലിപ്പച്ചെറുപ്പമുണ്ടോ…ഗോവിന്ദന്‍മാസ്‌റ്ററുടെ പ്രതികരണം വിവാദത്തിലേക്ക്‌

ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്തുന്നത്‌ ഭൂരിപക്ഷ വര്‍ഗീയതയാണെന്നും കൂടുതല്‍ അപകടകരം ഭൂരിപക്ഷ വര്‍ഗീയതയാണെന്നുമുള്ള മന്ത്രി എം.വി.ഗോവിന്ദന്‍മാസ്‌റ്ററുടെ പ്രതികരണം പാലക്കാട്ടെ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വര്‍ഗീയ രാഷ്ട്രീയ ചര്‍ച്ചയില്‍ വീണ്ടും വിവാദത്തിരി കൊളുത്തുന്നു. പൊലീസിനും സര്‍ക്കാരിനും മാത്രം വിചാരിച്ചാല്‍ ഇത്തരം രാഷ്ട്രീയ അക്രമങ്ങള്‍ തടയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞതും ്‌ചര്‍ച്ചയായി.
ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരേ പോലെ അപകടകാരികളാണെന്ന താത്വിക വിലയിരുത്തലാണ്‌ കുറച്ചു കാലമായി സി.പി.എം. പ്രചരിപ്പിച്ചു പോരുന്നത്‌. ഒന്ന്‌ മറ്റൊന്നിന്‌ വളം എന്നല്ലാതെ ചെറുത്‌ വലുത്‌ എന്ന വ്യത്യാസം കാണേണ്ടതില്ല എന്ന നിഗമനത്തിലും സിപിഎം അടുത്ത കാലങ്ങളില്‍ എത്തിയിരുന്നു. ന്യൂനപക്ഷ തീവ്രസംഘടനകളുമായി മൃദു സമീപനം സിപിഎമ്മിന്‌ ഉണ്ട്‌ എന്ന പഴയ വാദത്തെ ഖണ്‌ഢിക്കുന്ന വാദമുഖങ്ങള്‍ പാര്‍ടി ഉയര്‍ത്തുകയും ചെയ്‌തു. ന്യൂനപക്ഷ വര്‍ഗീയതയെ പരോക്ഷമായി പോലും സഹായിക്കുന്ന വാക്കുകള്‍ ഉണ്ടാവരുതെന്ന്‌ പാര്‍ടിയില്‍ പൊതു ബോധം രൂപപ്പെട്ടിരുന്നു കുറേക്കാലമായിട്ട്‌. ഇപ്പോള്‍ വീണ്ടും ഇത്തരം വിവാദങ്ങളും മറ്റും ചര്‍ച്ചയില്‍ വരാന്‍ ഗോവിന്ദന്‍ മാസ്‌റ്ററുടെ പ്രതികരണം ഇടയാക്കിയിരിക്കയാണ്‌. പാര്‍ടിയിലെ താത്വികാധ്യാപകന്‍ എന്ന ഇമേജ്‌ കൂടിയുള്ള ഗോവിന്ദന്‍മാസ്‌റ്റരുടെ വാക്കുകള്‍ പാര്‍ടിയുടെ ഔദ്യോഗിക നിലപാടായി തന്നെയാണ്‌ ചര്‍ച്ച ചെയ്യപ്പെടുക. വര്‍ഗീയതയ്‌ക്ക്‌ വലിപ്പച്ചെറുപ്പമില്ല എന്ന സമീപകാല നിലപാട്‌ സി.പി.എം. കൈവിടുകയാണോ എന്ന ചര്‍ച്ച വരുംദിവസങ്ങളില്‍ ഉയരുന്നതിന്‌ ഗോവിന്ദന്‍ മാസ്‌റ്റര്‍ വഴിമരുന്നിട്ടു കഴിഞ്ഞു.

Spread the love
English Summary: response of minister mv govindan on communalism rocks

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick