Categories
kerala

പാലക്കാട്‌ ഇരട്ടക്കൊല: അറസ്റ്റുകള്‍ വൈകുന്നതിനെതിരെ അമര്‍ഷം…സമാധാനയോഗത്തിനു മുന്‍പ്‌ അറസ്റ്റുണ്ടാവും?

പാലക്കാട്ട്‌ ഇരട്ടക്കൊലപാതകം നടന്നിട്ട്‌ രണ്ടു ദിവസം കഴിഞ്ഞിട്ടും രണ്ടും കേസിലും പ്രതികളില്‍ ഒരാളെ പോലും അറസ്‌റ്റ്‌ ചെയ്‌തില്ല എന്ന വിമര്‍ശനം പൊലീസ്‌ ഏറ്റുവാങ്ങുകയാണ്‌. സര്‍വ്വകക്ഷി സമാധാന യോഗം ഇന്ന്‌ വൈകീട്ട്‌ മൂന്നു മണിക്ക്‌ ചേരുമ്പോള്‍ ഇത്‌ വലിയ വിമര്‍ശനമായി ഉയര്‍ന്നേക്കാം. അതിനു മുന്‍പ്‌ ഏതെങ്കിലും അറസ്റ്റുകള്‍ രേഖപ്പെടുത്താന്‍ പൊലീസ്‌ ശ്രമിച്ചേക്കാം.
എന്നാല്‍ യഥാര്‍ഥ പ്രതികളെ പിടിക്കാനാണ്‌ ശ്രമിക്കുന്നതെന്നും വെറുതെ അറസ്റ്റ്‌ നടത്തിയിട്ട്‌ കാര്യമില്ലെന്നുമാണ്‌ പൊലീസിന്റെ നിലപാട്‌. എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊന്ന കേസില്‍ നാല്‌ പേര്‍ കസ്റ്റഡിയിലുണ്ട്‌. ആര്‍ എസ്‌എസ്‌ നേതാവ്‌ ശ്രീനിവാസനെ കൊന്ന കേസില്‍ രണ്ടു പേരും. ഈ രണ്ടു പേരില്‍ യഥാര്‍ഥ പ്രതിയുടെ സഹോദരന്‍ കൂടി ഉണ്ടെന്ന്‌ വിവരമുണ്ട്‌. പട്ടാപ്പകൽ നടന്ന സംഭവങ്ങളായിട്ടുകൂടി ദൃക്സാക്ഷികളിൽ നിന്നും കാര്യമായ വിവരങ്ങൾ ലഭിക്കാത്തത് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. ശ്രീനിവാസൻ വധത്തിലെ പ്രതികൾ പാലക്കാട് നഗരത്തിൽ തന്നെ ഉള്ളവരാണെന്നാണ് പൊലീസിന്റെ നിഗമനം. ഇവർ സഞ്ചരിച്ച വാഹനങ്ങളുടെ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Spread the love
English Summary: all party peace meeting at palakkad today 3pm

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick