Categories
kerala

പാതയോരങ്ങളിലെ കൊടിതോരണങ്ങൾ : ഹൈക്കോടതി ഉത്തരവുകൾ മറികടക്കാൻ സർവകക്ഷി യോഗം… പ്രധാന തീരുമാനങ്ങൾ

സംസ്ഥാനത്ത് സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും കൊടി തോരണങ്ങൾ കെട്ടാമെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം.രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കുന്ന നടപടികൾ വേണ്ടായെന്നാണ് ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ഉയർന്ന പൊതു അഭിപ്രായം.

മുഖ്യമന്ത്രിയുടെ നിർദേശങ്ങളോട് എല്ലാ കക്ഷികളും യോജിക്കുകയായിരുന്നു.

thepoliticaleditor

സ്വകാര്യ മതിലുകള്‍, കോംപൗണ്ടുകള്‍ എന്നിവിടങ്ങളില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങൾ കെട്ടാൻ അനുവദിക്കാവുന്നതാണ്.

സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കാതെ, ബന്ധപ്പെട്ടവരുടെ അനുമതിയോടെ താല്‍ക്കാലിക കൊടിതോരണങ്ങൾ കെട്ടാം.

എത്ര ദിവസം മുമ്പ് കെട്ടുമെന്നും എപ്പോള്‍ നീക്കം ചെയ്യുമെന്നും മുന്‍കൂട്ടി വ്യക്തമാക്കണം.

പൊതുയിടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസ്സമുണ്ടാകുന്ന രീതിയില്‍ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ട്.

യോഗ തീരുമാനങ്ങള്‍ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, നിയമ വകുപ്പ് മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, എ.വിജയരാഘവന്‍ (സിപിഎം), മരിയപുരം ശ്രീകുമാര്‍ (കോണ്‍ഗ്രസ്), പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), ഇ.ചന്ദ്രശേഖരന്‍ (സിപിഐ),സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), മാത്യു ടി.തോമസ് (ജനതാദള്‍ എസ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി.തോമസ് (ജനതാദള്‍ എസ്), കെ.ആര്‍.രാജന്‍ (എന്‍സിപി), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), ഷാജി ഫിലിപ്പ് (ആര്‍എസ്പി – ലെനിനിസ്റ്റ്), സി. കൃഷ്ണകുമാര്‍ (ബിജെപി), വി. സുരേന്ദ്രന്‍ പിള്ള (ലോകതാന്ത്രിക് ജനതാദള്‍), പി.സി.ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

സംസ്ഥാനത്തെ പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവുകളെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ സർവകക്ഷി യോഗം ചേർന്നത്. പാതയോരങ്ങളിലെ കൊടി തോരണങ്ങളിൽ ഹൈക്കോടതി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

Spread the love
English Summary: all party meeting under chief minister kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick