കെഎസ്ആര്‍ടിസി എല്ലാ മാസവും അഞ്ചിനുള്ളിൽ ശമ്പളം നൽകിയിരിക്കണം: ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ എല്ലാമാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിർദേശം. ആദ്യ പരിഗണന ശമ്പള വിതരണത്തിന് നല്‍കണമെന്നും വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിനുശേഷം മതിയെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കൺസോഷ്യത്തിലേക്ക് പോകുന്നു. ഉന്നത തലത്തിലുള്ള ഓഡിറ്റ് കെഎസ്ആര്‍ടിസിയിൽ വ...

ആദിലയ്ക്കും ഫാത്തിമയ്ക്കും ഒന്നിച്ചു ജീവിക്കാം: സ്വവർഗാനുരാഗികൾക്ക് ഒന്നിച്ച് ജീവിക്കാൻ അനുമതി നൽകി ഹൈക്കോടതി

സ്വവർഗാനുരാഗികളായ ഫാത്തിമ നൂറയ്ക്കും ആദില നസ്‌റിനും ഒന്നിച്ചു ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി. പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്‌റിന്റെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതി ഇടപെടൽ. പ്രായപൂർത്തിയായവർക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നിർണ്ണായക നടപടി. ...

കേസിൽ രാഷ്ട്രീയം കലർത്തരുത് : ഹർജി പിൻവലിക്കണമെന്ന് നടിയോട് സർക്കാർ

നടിയെ അക്രമിച്ച കേസ് സർക്കാർ അട്ടിമറിക്കുന്നതായി ആരോപിച്ച് അക്രമിക്കപ്പെട്ട നടി നൽകിയ ഹർജി പിൻവലിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ രാഷ്ട്രീയം കലർത്തരുതെന്നും ഈ കേസിൽ ഒരു ഇടപെടലിനും സർക്കാർ ശ്രമിച്ചിട്ടില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ ഹർജി പിൻവലിക്കാൻ ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹ...

കശ്മീർ റിക്രൂട്ട്മെന്റ് കേസ് : തടിയന്റവിട നസീർ അടക്കം 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു, 3 പേരെ വെറുതെ വിട്ടു

കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പത്തുപേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതി അടക്കം മൂന്നു പേരെ ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടു. എം.എച്ച് ഫൈസൽ ,ഉമർ ഫറൂഖ്, മുഹമ്മദ് നവാസ് എന്നിവരുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിനോദ...

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ചുമതല ആർക്ക് ? ; സർക്കാരിനോട്‌ ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല ആർക്കാണെന്ന് ഹൈക്കോടതി. ഈ മാസം 19-ന് ഡിജിപി ഇക്കാര്യത്തില്‍ മറുപടി നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ മേൽനോട്ട ചുമതലയിൽ നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയിട്ടുണ്ടോ എന്നും ഈ മാസ...

കെ എം ഷാജി ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഹൈക്കോടതി തടഞ്ഞു

അഴീക്കോട് മുൻ എംഎൽഎ കെ.എം. ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.എന്നാൽ മറ്റ് നടപടികളുമായി ഇഡിക്ക് (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എതിർ കക്ഷികൾക്ക് നോട്ടിസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള നടപടിക്കെതിരേ...

സഞ്ജിത് കൊലക്കേസ് സിബിഐക്ക്‌ വിടണമെന്ന ഹർജി തള്ളി

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സഞ്ജിത്തിന്റെ ഭാര്യയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തിൽ സംസ്ഥാന പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അവസാന പ്രതിയെ വരെ പിടികൂടും വരെ രണ്ടാഴ്ച കൂടുമ്...

പാതയോരങ്ങളിലെ കൊടിതോരണങ്ങൾ : ഹൈക്കോടതി ഉത്തരവുകൾ മറികടക്കാൻ സർവകക്ഷി യോഗം… പ്രധാന തീരുമാനങ്ങൾ

സംസ്ഥാനത്ത് സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും കൊടി തോരണങ്ങൾ കെട്ടാമെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം.രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കുന്ന നടപടികൾ വേണ്ടായെന്നാണ് ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ഉയർന്ന പൊതു അഭിപ്രായം. മുഖ്യമന്ത്രിയുടെ നിർദേശങ്ങളോട് എല്...

സി.പി.എം സംസ്ഥാന സമ്മേളനം : കോടതി നിർദേശം ലംഘിച്ചുള്ള പ്രചാരണത്തിനെതിരെ ഹൈക്കോടതി

സിപിഎം സംസ്ഥാന സമ്മേളനത്തിനായി ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും അതൊക്കെ പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമർശിച്ചു. ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുക്കയാണ്. ഉത്തരവുകള്‍ നടപ്പാ...

വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങൾ ഇടുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി.അശ്ലീല പോസ്റ്റിന്‍റെ പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍റെ പേരില്‍ എടുത്ത കേസ് റദ്ദാക്കികൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ആളുകളെ ചേര്‍ക്കാനും ഒഴിവാക്കാനുമാണ് അഡ്മിന് സാധിക്കുന്നത്. ആ ...