രാജ്യത്തെ ജനങ്ങളെ കാണുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് എങ്ങനെ പറയാനാ കും ; മുഖ്യമന്ത്രിക്ക് വിദേശകാര്യമന്ത്രിയുടെ മറുപടി…

ലോക കാര്യങ്ങൾ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവർ സന്ദർശിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. താഴേത്തട്ടിൽ നടക്കുന്ന വിസകന കാര്യങ്ങൾ അറിയാൻ എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കിൽ തന്റെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കുമല്ലോ എന്നു ജയശങ്കർ ചോദിച്ചു. വികസന പദ്ധതികളെ...

‘ഇ പി ജയരാജനെതിരെ പരാതി നല്‍കിയിരുന്നു’ ; മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇപി ജയരാജൻ തള്ളിയിട്ടതിൽ പ്രവർത്തകർക്ക് പരാതിയില്ലാത്തതിനാലാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത് എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദ് രംഗത്ത്. ഇ പി ജയരാജനെതിരെ പരാതി നല്‍കിയില്ലെന്ന മുഖ്യമന്ത്രിയു...

എകെജി സെന്റർ ആക്രമണത്തിൽ കോൺഗ്രസിന് അപലപിക്കാൻ സാധിക്കാത്തത് എന്ത് കൊണ്ടെന്ന് മുഖ്യമന്ത്രി

എ.കെ.ജി. സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയയുടെ മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തെയും കോൺഗ്രസിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമത്തെ അപലപിക്കാൻ പ്രതിപക്ഷം തയ്യാറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആക്രമണം എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ആദ്യം നട...

സ്വര്‍ണ കള്ളക്കടത്ത്‌ കേസില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാത്തത് എന്തു കൊണ്ട്… സി.പി.എം- ബി.ജെ.പി.രഹസ്യ ധാരണയെന്ന്‌ സംശയിക്കണമെന്ന്‌ രാഹുല്‍ ഗാന്ധി

തന്നെ ദിവസങ്ങളോളം ചോദ്യം ചെയ്‌ത എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ കള്ളക്കടത്ത്‌ കേസില്‍ ഒരു രീതിയിലും മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാത്തതിനു കാരണം സി.പി.എമ്മും ബി.ജെ.പി.യും തമ്മിലുളള രഹസ്യമായ സഹായധാരണയാണെന്ന്‌ സംശയിക്കണമെന്ന്‌ രാഹുല്‍ ഗാന്ധി. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പൊതുയോഗത്തില്‍ സംസാ...

രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസിൽ രഹസ്യ കൂടിക്കാഴ്ച: വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരേ വീണ്ടും ആരോപണങ്ങളുമായി പ്രതി സ്വപ്ന സുരേഷ്. കേസ് സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.രഹസ്യ കൂടിക്കാഴ്ചയ്ക്ക്‌ വേണ്ടി ഒറ്റയ്ക്കും കോൺസൽ ജനറലിനൊപ്പവും രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്ചയൊന്നും വിദേശകാര്യ മന്ത്രാലയത്തിന...

മകളെപ്പറ്റിയുള്ള ആരോപണത്തിൽ സഭയിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് ചർച്ച ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകൾ വീണയ്‌ക്കെതിരെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിന് മറുപടി നൽകുമ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. പ്രൈസ്‌വാട്ടർഹൗസ്കൂപ്പേഴ്സ് ഡയറക്ടർ മെന്ററാ...

തീയില്ലാതെ പുക കണ്ടെത്തിയെന്ന് വരുത്തി തീർക്കാൻ പ്രതിപക്ഷവും സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നു ; ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.തീയില്ലാതെ പുക കണ്ടെത്തിയെന്ന് വരുത്തി തീർക്കാനാണ് പ്രതിപക്ഷവും സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നതെന്ന് അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷവും സംഘപരിവാർ സംഘടനകളും ചേർന്ന് സർക്കാരിനെതിരേ നടത്തുന...

സ്വര്‍ണക്കടത്ത്‌: പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയം അനുവദിക്കാന്‍ പിണറായി…ഇന്ന്‌ ഉച്ച മുതല്‍ രണ്ട്‌ മണിക്കൂര്‍ ചര്‍ച്ച

സ്വർണക്കടത്തു വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്ക് താൽപര്യമുള്ള വിഷയമായതിനാൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിക്കൂറാണ് ചർച്ച. പ്രതിപക്ഷത്തുനിന്ന് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. മുഖ്യമന്ത്രിയുട...

ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നിട്ടില്ല : രേഖാമൂലം മറുപടി നൽകി മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിക്കുന്നത് പോലെ 2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ് യാത്രയിൽ എടുക്കാൻ മറന്ന ബാഗേജ്, പിന്നീട് യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ കൈവശം എത്തിച്ചു നൽകിയിരുന്നോ എന്ന കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ ചോദ്യത്തിനാണ് ബാഗേജ് മറന്നിട്ടില്ലെന്ന് മുഖ...

മുഖ്യമന്ത്രി നല്ലപിള്ള ചമയുന്നു : പഴയ കാര്യങ്ങൾ ഓർമിപ്പിച്ച് പ്രതിപക്ഷ നേതാവിന്റെ മറുപടി

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവിന് നേരെ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡിസതീശൻ. മാധ്യമ സിൻഡിക്കേറ്റാണെന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചയാളാണ് ഇപ്പോൾ നല്ലപിള്ള ചമയുന്നതെന്ന് സതീശൻ പറഞ്ഞു.മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് ചെയ്ത പഴയ കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി മറവി രോഗം മറവി രോഗം ബാധ...