Categories
kerala

സ്വര്‍ണ കള്ളക്കടത്ത്‌ കേസില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാത്തത് എന്തു കൊണ്ട്… സി.പി.എം- ബി.ജെ.പി.രഹസ്യ ധാരണയെന്ന്‌ സംശയിക്കണമെന്ന്‌ രാഹുല്‍ ഗാന്ധി

തന്നെ ദിവസങ്ങളോളം ചോദ്യം ചെയ്‌ത എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ കള്ളക്കടത്ത്‌ കേസില്‍ ഒരു രീതിയിലും മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാത്തതിനു കാരണം സി.പി.എമ്മും ബി.ജെ.പി.യും തമ്മിലുളള രഹസ്യമായ സഹായധാരണയാണെന്ന്‌ സംശയിക്കണമെന്ന്‌ രാഹുല്‍ ഗാന്ധി. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പരിസ്ഥിതിലോല മേഖല പ്രശ്നത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നത് അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. ഈ വിഷയത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്-രാഹുൽ പറഞ്ഞു.

Spread the love
English Summary: RAHUL GANDHI SLAMS PINARAYI VIJAYAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick