Categories
kerala

രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസിൽ രഹസ്യ കൂടിക്കാഴ്ച: വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരേ വീണ്ടും ആരോപണങ്ങളുമായി പ്രതി സ്വപ്ന സുരേഷ്. കേസ് സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.രഹസ്യ കൂടിക്കാഴ്ചയ്ക്ക്‌ വേണ്ടി ഒറ്റയ്ക്കും കോൺസൽ ജനറലിനൊപ്പവും രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്ചയൊന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയല്ലെന്നും സ്വപ്ന പറഞ്ഞു.
ഇതെല്ലാം പച്ചക്കള്ളമാണെങ്കിൽ 2016 മുതൽ 2020 വരെയുള്ള ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും സ്വപ്ന ആവശ്യപ്പട്ടു.

ഒരു സുരക്ഷാ പരിശോധനയോ തടസമോ ഇല്ലാതെയാണ് ക്ലിഫ് ഹൗസിലേക്ക് കയറി പോയത്. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോൺസൽ ജനറലിന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാൻ പറ്റില്ല. അതിനാൽ ഈ കൂടിക്കാഴ്ചയെല്ലാം ചട്ടവിരുദ്ധമാണ്. സ്വപ്നയെ അറിയില്ലെന്ന് പറയുന്നതുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി മുഖ്യമന്ത്രി നിയമസഭയിൽ പലപല കള്ളങ്ങൾ പറയുന്നത് ശരിയല്ലെന്നും സ്വപ്ന പറഞ്ഞു.

thepoliticaleditor

തിരുവനന്തപുരം വിമാനത്താവളത്തിൽ എല്ലാവരും ഇവരെയെല്ലാം തൊഴുതു മാത്രമേ നിൽക്കാറുള്ളു. അവിടെയുള്ളവരെ സ്വാധീനിക്കാൻ ഇവർക്കെല്ലാമറിയാം. ഇവർക്ക് നയതന്ത്ര പരിരക്ഷ വേണ്ടത് യുഎഇയിലാണ്. അതുകൊണ്ടാണ് യുഎഇ കോൺസൽ ജനറലിന്റെ നയതന്ത്ര പരിരക്ഷ ഉപയോഗിക്കേണ്ടി വന്നതും വിദേശത്തേക്ക് ബാഗേജ് കൊണ്ടുപോയതെന്നും സ്വപ്ന ആരോപിച്ചു.

ഷാജ് കിരൺ മുഖ്യമന്ത്രിയുടെ മധ്യസ്ഥനായി സമീപിച്ചില്ലായിരുന്നെങ്കിൽ രാത്രിക്ക് രാത്രി എ.ഡി.ജി.പി അജിത്ത് കുമാറിനെ എന്തിനാണ് സർക്കാർ സ്ഥലംമാറ്റിയതെന്നും ഷാജ് കിരണിനെതിരേ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നതെന്നും സ്വപ്ന ചോദിച്ചു.

സ്പ്രിംഗ്ളറിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണെന്നും സ്വപ്ന ആരോപിച്ചു. സ്പ്രിംഗ്ളർ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു. പിന്നിൽ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കർ ബലിയാടാവുകയായിരുന്നു. എക്സോലോജിക്കിന്റെ ഇടപെടൽ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജൻസികൾക്ക് നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Spread the love
English Summary: Again allegations to CM by Swapna Suresh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick