വിമാനത്തിലെ ആക്രമണത്തില്‍ ജാമ്യം : സര്‍ക്കാര്‍ വാദങ്ങള്‍ പാടേ തള്ളി ഹൈക്കോടതി

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചു എന്ന കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകുന്നതിന് കോടതി നടത്തിയ നിരീക്ഷണങ്ങൾ സര്‍ക്കാര്‍ വാദങ്ങളെ പൂർണമായും തള്ളിക്കളയുന്നു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നായിരുന്നു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെയുള്ള കേസ്. കുറ്റകരമായ ഗൂഢാലോചന,ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വി...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നും രണ്ടും പ്രതികളായ ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവും മൂന്നാം പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് ലഭിച്ചത്. ഫര്‍സീനും നവീനും റിമാന്‍ഡിലാണ്. മുഖ്യമന്ത്രിയോടുള്ള വിരോധമല്ല വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്...

മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ആവശ്യത്തിന് ഷാർജ ഭരണാധികാരിയോട് സഹായം തേടി.. ഗുരുതര ആരോപണങ്ങളുമായി സ്വപ്നയുടെ സത്യവാങ്മൂലം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് കോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നും സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപ...

മുഖ്യമന്ത്രിയും കുടുംബവുമായി ക്ലിഫ് ഹൗസിൽ വെച്ച് ഒരുപാട് തവണ ചർച്ച നടത്തി.. മറന്ന് പോയെങ്കിൽ ഓർമിപ്പിക്കാം : സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയും കുടുംബവുമായി ക്ലിഫ് ഹൗസിൽ വെച്ച് ഒരുപാട് തവണ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. മറന്നിട്ടുണ്ടെങ്കിൽ അതൊക്കെ അവസരങ്ങളനുസരിച്ച് ഓർമിപ്പിക്കാമെന്നും സ്വപ്ന പറഞ്ഞു. 'വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി ഞാൻ ജയിലിൽ കിടക്കുന്ന സമയത്ത് പറഞ്ഞു. ഞാനും മുഖ്യമ...

സിൽവർ ലൈൻ നിലപാടിൽ അയഞ്ഞ് മുഖ്യമന്ത്രി…

സില്‍വര്‍ലൈന്‍ പദ്ധതിയിക്ക്‌ കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ, ആരെതിര്‍ത്താലും പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. സർക്കാരിന്റെ പുതിയ നിലപാട് വ്യക്തമാക്കുന്നതാണ് വിളപ്പിൽശാലയിൽ ഇഎംഎസ് അക്കാദമിയിലെ വികസന സെമിനാറിലെ മുഖ്യമന...

ഒരിക്കല്‍ പോലും താന്‍ മദ്യപിച്ചിട്ടില്ല, ജയരാജൻ മർദ്ദിച്ചു- ഫർസിൻ മജീദ്

ജീവിതത്തില്‍ ഒരിക്കല്‍ പോലും താന്‍ മദ്യപിച്ചിട്ടില്ലെന്നും ഇ.പി.ജയരാജന്റെ ആരോപണം തെറ്റാണെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ മട്ടന്നൂര്‍ മണ്ഡലം നേതാവ്‌ ഫര്‍സിന്‍ മജീദ്‌. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച തന്നെയും നവീൻകുമാറിനെയും ഇപി ജയരാജൻ മർദ്ദിച്ചതായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർസിൻ മജീദ്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും തങ്ങളെ കയ...

തിരുവനന്തപുരത്തും പ്രതിഷേധം.. കണ്ണീർ വാതക ഷെല്ലുകൾ പതിച്ചത് സമീപത്തെ വീട്ടിൽ

തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് തടുക്കുന്നതിനിടെ പോലീസിന്റെ കണ്ണീർവാതക ഷെല്ലുകൾ വീട്ടിനുള്ളിൽ പതിച്ചതായി സമീപവാസികൾ ആരോപിച്ചു. വിമാനത്താവളത്തിന് സമീപം താമസിക്കുന്ന സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്. ഷെൽ വീണത് വീട്ടുവളപ്പിലാണെന്നും വീട്ടിലുണ്ടായിരുന്ന പ്രായമായ അമ്മയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായ...

ആകാശത്തും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം…

കണ്ണൂരിലെ പരിപാടികൾക്ക് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളികളുമായി എത്തിയത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർദീൻ മജീദ്, കണ്ണൂർ ജില്ല സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് പ്രതിഷേധമുയർത്തിയത്. 'മുഖ്യ...

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട്, സർക്കാരിനെതിരെയുള്ളത് വ്യാജപ്രചരണം: മുഖ്യമന്ത്രി

കേരളത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കറുത്ത ഷർട്ടും കറുത്ത വസ്ത്രവും കറുത്ത മാസ്കും പാടില്ല എന്ന് സർക്കാർ നിലപാട് എടുത്തിരിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതുകൊണ്ട് കള്ളക്കഥകളുടെ കൂടെ ഇതും കൂടി ചേർത്തു പ്രചരിപ്പിക്കുകയാണെന്...

മുഖ്യമന്ത്രി ഭീഷണിപെടുത്തുന്നു… കേന്ദ്ര ഏജൻസികളുടെ സുരക്ഷവേണമെന്ന് സ്വപ്ന സുരേഷ്

സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ തന്നെ തെരുവില്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ്. കോടതിയിൽ നൽകിയ ഹർജിയെ നിയമപരമായി നേരിടുന്നതിനു പകരം വലിയ സമ്മർദമാണ് സ്വപ്‌നയ്ക്കെതിരെ ചെലുത്തുന്നതെന്നും കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഒരുക്കണമെന്നും സ്വ...