Categories
kerala

ഗവര്‍ണര്‍ ഭേദഗതിക്ക്‌ സമ്മതിച്ചത്‌ ശരിയായില്ലെന്ന്‌ ബി.ജെ.പി. നേതാക്കള്‍

തങ്ങള്‍ രാഷ്ട്രീയമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഒപ്പിട്ടത്‌ ശരിയായ നടപടിയല്ലെന്ന്‌ സംസ്ഥാന ബി.ജെ.പി. നേതാക്കള്‍ വിമര്‍ശിച്ചു. ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന്‌ സംസ്ഥാന പ്രസിഡണ്ട്‌ കെ.സുരേന്ദ്രന്‍ പറഞ്ഞു. ആത്യന്തികമായി ബി.ജെ.പി.ക്കാരനായ, ബി.ജെ.പി. കേന്ദ്ര നേതൃത്വം തന്നെ നിയോഗിച്ച ഗവര്‍ണര്‍ ഇങ്ങനെ ചെയ്‌തതില്‍ ബി.ജെ.പി. സംസ്ഥാന ഘടകത്തില്‍ ശക്തമായ അമര്‍ഷം ഉണ്ടെന്നതിന്റെ സൂചനയാണ്‌ ഈ പരസ്യ പ്രസ്‌താവനകള്‍. ലോകായുക്തയുടെ വിധി തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ അയച്ചിട്ട് രണ്ടാഴ്ചയായെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ഓര്‍ഡിനന്‍സിന്റെ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നു. സര്‍ക്കാര്‍ മറുപടിയും നല്‍കിയിരുന്നു. ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഗവര്‍ണറെ സന്ദര്‍ശിക്കുകയും വിവാദമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്.

Spread the love
English Summary: bjp leaders against governer

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick