Categories
kerala

ശിവശങ്കറിന്റെ പുസ്‌തകം സര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ല…അതിനാല്‍ നടപടിയും വേണ്ടെന്ന്‌ വാദം

മുതിര്‍ന്ന ഐ.എ.എസ്‌. ഉദ്യോഗസ്ഥന്‍ എം.ശിവശങ്കര്‍ എഴുതിയ അശ്വത്ഥാമാവ്‌ വെറും ആന എന്ന പുസ്‌തകത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഒന്നുമില്ലാത്തതിനാല്‍ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. ശിവശങ്കര്‍ വിമര്‍ശിക്കുന്നത്‌ മാധ്യമങ്ങളെയും അന്വേഷണ ഏജന്‍സികളെയുമാണ്‌ വിമര്‍ശിക്കുന്നത്‌. അതിനാല്‍ സര്‍വ്വീസ്‌ ചട്ട ലംഘനം ഇല്ല എന്നാണ്‌ വാദം. പുസ്‌തകത്തിനെതിരെ ആരും പരാതി ഉന്നയിച്ചിട്ടുമില്ല. 1968-ലെ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് സര്‍വീസിലിരിക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന് സര്‍വീസിലിരിക്കുന്ന കാലയളവില്‍ പുസ്തകം എഴുതുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എഴുതുന്ന പുസ്തകത്തില്‍ സര്‍ക്കാരിന്റെ നയങ്ങളെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ നടപടി സ്വീകരിക്കാം. ഇത് പ്രകാരമാണ് മുന്‍ ഡിജിപി ജേക്കബ് തോമസിന്റെ പുസ്തകം ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കേണ്ടിവന്നത്.

Spread the love
English Summary: no need to take action against sivasanker for book writing thinks government

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick