Categories
kerala

മലമ്പുഴ മലയിലെ രക്ഷാപ്രവര്‍ത്തനം: സര്‍ക്കാരിന്‌ തല്ലും തലോടലും

മലമ്പുഴ വനത്തിലെ മലയിടുക്കില്‍ നിന്നും യുവാവിനെ രക്ഷിച്ചത്‌ സൈനിക സംഘമാണെങ്കിലും അതിന്‌ മുന്‍കയ്യെടുത്ത സംസ്ഥാന സര്‍ക്കാരിനും റവന്യൂ വകുപ്പിനും മുഖ്യമന്ത്രിക്കും കൂടി അഭിനന്ദനം ലഭിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം ഇപ്പോള്‍ മറ്റൊരു ചര്‍ച്ചയിലേക്ക്‌ ജനത്തെ നയിച്ചിരിക്കയാണ്‌. ദുരന്തനിവാരണ പ്രവര്‍ത്തനത്തിലും മാനേജ്‌മെന്റിലും സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളും മനുഷ്യവിഭവ ശേഷിയും അപര്യാപ്‌തമാണെന്നതിന്റെ തെളിവാണ്‌ മലന്വുഴയില്‍ കണ്ടതെന്ന വിമര്‍ശനമാണ്‌ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്‌. മുന്നറിയിപ്പു നല്‍കിയിട്ടും ആവശ്യപ്പെട്ടിട്ടും കേരളത്തിലെ ദുരന്തനിവാരണ സംഘങ്ങള്‍ക്ക്‌ മലമ്പുഴയിലേതു പോലുള്ള ഓപ്പറേഷനുകള്‍ നടത്താന്‍ കഴിയുന്നില്ല എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. പ്രതിപക്ഷം ആവശ്യപ്പെട്ടതൊന്നും സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല ഇതേവരെ എന്ന്‌ വി.ഡി. സതീശന്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം സര്‍ക്കാരിന്റെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ക്ക്‌ വേണ്ടത്ര പരിശീലനവും ഉപകരണങ്ങളും നല്‍കി ഇപ്പോള്‍ സൈന്യത്തെ വിളിച്ച്‌ ചെയ്യേണ്ട കാര്യങ്ങളില്‍ ചിലതെങ്കിലും നിര്‍വ്വഹിക്കാമെന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്‌. സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്‌ടര്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. ദുരന്ത നിവാരണ പ്രവര്‍ത്തനത്തിന്‌ എന്ന്‌ പറഞ്ഞാണ്‌ ഹെലികോപ്‌ടര്‍ വാടകയ്‌ക്കെടുത്തതെങ്കിലും ഇപ്പോള്‍ കരാര്‍ പ്രശ്‌നങ്ങളില്‍ പെട്ട്‌ ആ വാഹനം ലഭ്യമല്ലാത്ത അവസ്ഥയാണ്‌.
സംസ്ഥാനത്ത്‌ പല പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടായിട്ടും ദുരന്തനിവാരണം പ്രൊഫഷണലായിട്ടില്ല എന്നതാണ്‌ മലമ്പുഴ സംഭവം തെളിയിക്കുന്നതെന്ന്‌ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

Spread the love
English Summary: opposition criticised government in shortage of resources related to malabuzha cliff incident

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick