Categories
kerala

1993ലെ മുംബൈ സ്‌ഫോടന പരമ്പരയിൽ ഉൾപ്പെട്ട ഭീകരൻ അബൂബക്കറിന് ജാമ്യം അനുവദിച്ചു

29 വർഷത്തോളമായി ഇന്ത്യയുടെ ‘മോസ്റ്റ്‌ വാണ്ടഡ്’ പട്ടികയിൽ ഉള്ള ഭീകരനാണ് അബൂബക്കർ

Spread the love

1993ലെ മുംബൈ സ്‌ഫോടന പരമ്പരയിൽ ഉൾപ്പെട്ട ഭീകരൻ അബൂബക്കറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്തയാളാണ് അബൂബക്കർ. അബൂബക്കറിനെ യുഎഇയിൽ നിന്ന് ഇന്ത്യൻ അന്വേഷണ ഏജൻസി അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.പാക് അധീന കശ്മീരിൽ ഭീകരർക്ക് ആയുധം നൽകൽ, സ്‌ഫോടകവസ്തുക്കൾ പരിശീലിപ്പിക്കൽ തുടങ്ങിയവയിൽ ഉൾപ്പെട്ട വ്യക്തിയാണ് അബൂബക്കർ. മുംബൈ സ്‌ഫോടനങ്ങൾക്കായി വൻതോതിൽ ആർഡിഎക്‌സുമായി ഇയാൾ ഇന്ത്യയിലെത്തിയെന്നാണ് ആരോപണം.

29 വർഷത്തോളമായി ഇന്ത്യയുടെ ‘മോസ്റ്റ്‌ വാണ്ടഡ്’ പട്ടികയിൽ ഉള്ള ഭീകരനാണ് അബൂബക്കർ. ദാവൂദ് ഇബ്രാഹിമിന്റെ മുഖ്യ സഹായികളായിരുന്ന മുഹമ്മദിന്റെയും മുസ്തഫ ദോസ യുടെയും ഒപ്പം വിദേശത്ത് നിന്ന് സ്വർണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മുംബൈലേക്ക് കടത്തുന്നതിലും ഇയാൾ പ്രധാന പങ്കാളിയായിരുന്നു.

thepoliticaleditor

1997 ൽ ഇന്റർപ്പോൾ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Spread the love
English Summary: aboobacker accused of mumbai blast series in1993 got bail

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick