ഗോൾവാൾക്കർ പരാമർശത്തിൽ പ്രതിപക്ഷ നേതാവിന് കോടതി നോട്ടീസ്

ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ പ്രസംഗവുമായി ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറെ താരതമ്യപ്പെടുത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കോടതി നോട്ടിസ്. അടുത്ത മാസം 12ന് ഹാജരാകാൻ കണ്ണൂർ മുൻസിഫ് കോടതി സതീശന് നിർദേശം നൽകി. മന്ത്രി സജി ചെറിയാന്റെ രാജിക്ക്‌ കാരണമായ ഭരണഘടനാ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന്റെ തുടർച്ചയായാണ് കോടതി ന...

എകെജി സെന്റർ ആക്രമിച്ചത് ‘പറക്കും സ്ത്രീ’ ആണോ?? പ്രതിപക്ഷ നേതാവിന്റെ പരിഹാസം…

എകെജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തിൽ ആഭ്യന്തര വകുപ്പിനേയും പൊലീസിനേയും നിയമസഭയിൽ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളാ പോലീസിന്റെ സ്ട്രൈക്കേഴ്സ് ടീം കാവൽ നിൽക്കുന്ന എകെജി സെന്ററിൽ, ഇവർ നോക്കിനിൽക്കെ എങ്ങനെയാണ് ഒരു ബോംബാക്രമണം ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത്രയും ശക്തമായ സുരക്ഷയ്ക്കിടയിൽ എങ്ങനെയാണ് പ്രതി രക്ഷപ്പ...

മുഖ്യമന്ത്രി നല്ലപിള്ള ചമയുന്നു : പഴയ കാര്യങ്ങൾ ഓർമിപ്പിച്ച് പ്രതിപക്ഷ നേതാവിന്റെ മറുപടി

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവിന് നേരെ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡിസതീശൻ. മാധ്യമ സിൻഡിക്കേറ്റാണെന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചയാളാണ് ഇപ്പോൾ നല്ലപിള്ള ചമയുന്നതെന്ന് സതീശൻ പറഞ്ഞു.മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് ചെയ്ത പഴയ കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി മറവി രോഗം മറവി രോഗം ബാധ...

വാർത്താ സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് : ഡിസിസി ഓഫീസിന് സംരക്ഷണത്തിനെത്തിയ പോലീസുകാരെ പ്രവർത്തകർ പുറത്താക്കി

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അക്രമിച്ചത് സംബന്ധിച്ചവാർത്താ സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഓഫീസ് ആക്രമണത്തിന് ശേഷം വന്ന എം.പി ഓഫീസിന്റെ ദൃശ്യങ്ങളിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോ ചുമരിൽ തന്നെയുണ്ടായിരുന്നല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് പ്രതിപക്ഷ നേതാവിനെ ക്ഷുഭിതനാക്കിയത്. ഇക്കണക്കി...

ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ തയാറാക്കിയത് വി.ഡി സതീശൻ മുഖാന്തരം : ഇ.പി ജയരാജൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇടത് സ്ഥാനാർഥി ജോ ജോസഫിന്റെ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് ഇപ്പോൾ വ്യക്തമാകുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പ്രതിപക്ഷ നേതാവിനെ തൽസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നേതൃത്വം നീക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലവാരമില്ലാത്ത ഈ രീതികളിലുള്...

ലോക കേരളസഭയിൽ കോൺഗ്രസിനെതിരെ എം.എ. യൂസഫലി

ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നതിനെതിരെ വ്യവസായി എംഎ യൂസഫലി. പ്രവാസികൾക്ക് ഭക്ഷണം നൽകുന്നത് ധൂർത്തായി കാണരുതെന്നും ധൂർത്തെന്ന് പറഞ്ഞ് അനാവശ്യ കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുതെന്നും യൂസഫലി പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം ദിവസത്തെ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു യൂസഫലി. 'കോൺഗ്രസുമായി ബന്ധപ്പെട്ട പ്രവാസി സംഘടനകളുടെ...

‘കേരളത്തിൽ ഒരേയൊരു ലീഡറേയുള്ളൂ’: ഫ്ലക്സുകൾ നീക്കം ചെയ്യാൻ നിർദേശം നൽകി പ്രതിപക്ഷ നേതാവ്…

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ 'ലീഡർ' എന്ന് വിശേഷിപ്പിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും ഉയർന്ന ഫ്ളക്സുകൾ നീക്കം ചെയ്യാൻ പ്രവർത്തകരോട് വി.ഡി സതീശൻ ആവശ്യപ്പെട്ടു. തങ്ങളുടേത് കൂട്ടായ നേതൃത്വമാണ്. തന്റെ ചിത്രം മാത്രമുള്ള ഫ്ളക്സ് ബോർഡുകൾ എവിടെയെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റൻ വിളി, ലീഡർ വിളി, ...

വി.ഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരത്ത് പടുകൂറ്റൻ ഫ്ലക്സുകൾ

പ്രതിപക്ഷനേതാവ് വി.ഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരം ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ. ഇരട്ടച്ചങ്കനല്ല, യഥാർത്ഥ ലീഡർ വി.ഡി. സതീശനാണെന്നാണ് ഫ്ലക്സ് ബോർഡുകളിലുള്ളത്. കോൺ​ഗ്രസിൽ ഇതുവരെ, 'ലീഡർ' എന്ന വിശേഷണത്തിന് മുൻമുഖ്യമന്ത്രി കെ. കരുണാകരൻ മാത്രമേ അർഹനായിട്ടുള്ളൂ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന...

ഗവർണർക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവും എകെ ബാലനും…

ഗവർണർ ആരിഫ് മൊഹമ്മദ്‌ ഖാന്റെ രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും, സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എകെ ബാലനും രംഗത്ത് വന്നു. ഗവർണർ പദവിയിലിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും ബിജെപിയുടെ തിരുവനന്തപുരം വക്താവാണ് ഗവർണറെന്നുമാണ് സതീശൻ വിമർശിച്ചത്. https://thepoliticaleditor.com/2022/02/two-soldiers-killed-in-...

മലമ്പുഴ മലയിലെ രക്ഷാപ്രവര്‍ത്തനം: സര്‍ക്കാരിന്‌ തല്ലും തലോടലും

മലമ്പുഴ വനത്തിലെ മലയിടുക്കില്‍ നിന്നും യുവാവിനെ രക്ഷിച്ചത്‌ സൈനിക സംഘമാണെങ്കിലും അതിന്‌ മുന്‍കയ്യെടുത്ത സംസ്ഥാന സര്‍ക്കാരിനും റവന്യൂ വകുപ്പിനും മുഖ്യമന്ത്രിക്കും കൂടി അഭിനന്ദനം ലഭിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം ഇപ്പോള്‍ മറ്റൊരു ചര്‍ച്ചയിലേക്ക്‌ ജനത്തെ നയിച്ചിരിക്കയാണ്‌. ദുരന്തനിവാരണ പ്രവര്‍ത്തനത്തിലും മാനേജ്‌മെന്റിലും സംസ്ഥാ...