‘എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നത് ‘: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ.എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നതെന്നും പോലീസിനെ അടിമകളാക്കി മാറ്റി അന്തസ്സായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്നും കെമാൽ പാഷ പറഞ്ഞു. പീഡന പരാതിയിൽ വെറും ഒരു മണിക്കൂർ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ പിടിച്ചെന്ന് പറഞ്ഞാൽ അവിശ്വസനീയമാണ്. ...

ഉഷ ടീച്ചർ ഇനി മുതൽ ചൂൽ എടുത്ത് കുട്ടികളെ പഠിപ്പിക്കും!

ദശാബ്ദങ്ങളായി കാട്ടിനുള്ളിലെ സ്കൂളിൽ കൂട്ടികൾക്ക് അക്ഷരം പഠിപ്പിച്ചു കൊടുത്ത് മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ ഉഷാകുമാരിക്ക് സർക്കാർ ഈ അധ്യായന വർഷത്തിൽ കയ്യിൽ വെച്ചുകൊടുത്തത് ചൂല്! ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അനിശ്ചിതത്വത്തിലായ 344 പേരില്‍ ഒരാളാണ് ഉഷാകുമാരി. അമ്പൂരിയിലെ കുന്നത്തുമലയിലാണ് ഉഷ...

മതനിരപേക്ഷ മുഖഛായ ഉയർത്തിക്കാട്ടുക മാത്രമോ സർക്കാർ ലക്ഷ്യം??

മത വിദ്വേഷം പ്രചരിപ്പിക്കുന്ന എല്ലാ പ്രവർത്തികളും അടിച്ചമർത്തി മതേതര കേരളത്തിന്റെ മുഖഛായ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് എൽഡിഎഫ് സർക്കാർ. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ മത സ്പർദ്ധ വളർത്തുന്ന പരാമർശങ്ങളുടെ പേരിൽ പി.സി ജോർജിനെ ഇപ്പോൾ റിമാന്റ് ചെയ്‌തതും, ആലപ്പുഴ പോപുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി 'കൊലവിളി' നടത്തിയ കേസിൽ കുട്ടിയെ ത...

കാട്ടുപന്നികളെ വെടിവെക്കാൻ ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം

കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മന്ത്രി സഭായോഗം ഇക്കാര്യം തീരുമാനിച്ചതെന്ന് വനം മന്ത്രി കോട്ടയത്ത്‌ അറിയിച്ചു. ലൈസൻസ് ഉള്ള തോക്കുകൾ ഇതിനായി ഉപയോഗിക്കാമെന്നാണ് നിർദേശം. ഇതോടെ കാട്ടുപന്നികളെ വെട...

നടിയെ ആക്രമിച്ച കേസ്: ധൃതിപ്പെട്ട് അവസാനിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ നിർദേശം

നടിയെ ആക്രമിച്ച കേസിൽ നിലപാട് മാറ്റി സർക്കാർ. തുടരന്വേഷണം ധൃതിപ്പെട്ട് അവസാനിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ പുതിയ നിർദേശം. സർക്കാർ നിർദേശം ക്രൈംബ്രാഞ്ച് മേധാവിക്കും അന്വേഷണ സംഘത്തിനും കൈമാറി. നേരത്തെ, തുടരന്വേഷണം അവസാനിപ്പിച്ച് ഈ മാസം 30ന് അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാനായിരുന്നു സർക്കാർ അന്വേഷണ സംഘത്തോട് നിർദേശിച്ചിരുന്നത്. ഇത് പ്രകാ...

പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ ; മാര്‍ഗനിര്‍ദ്ദേശം ഇങ്ങനെ

പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് പൊതുമാര്‍ഗനിര്‍ദേശം പുറത്തിറക്കുന്നത്. പൊതു ഇടങ്ങളില്‍ കാല്‍നട യാത്രയ്ക്കും ഗതാഗതത്തിനും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുത് എന്നാണ് മാര്‍ഗനിര്‍ദേശത്തിൽ പറയുന്...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സാംസ്കാരിക വകുപ്പ് തയാറാക്കിയ കരട് നിർദേശങ്ങൾ പുറത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സാംസ്കാരിക വകുപ്പ് തയാറാക്കിയ കരട് നിർദേശങ്ങൾ പുറത്ത്.തുല്യവേതനം ഉറപ്പാക്കും,സോഷ്യൽ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, എന്നിങ്ങനെയാണ് കമ്മറ്റി റിപ്പോർട്ടില്‍ സാംസ്കാരിക വകുപ്പിന്‍റെ പ്രധാന നിർദ്ദേശങ്ങൾ. സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് ...

മലയാളികളെ കൊണ്ട് വരാൻ സംസ്ഥാന സർക്കാരിന്റെ മൂന്ന് ചാർട്ടേർഡ് വിമാനങ്ങൾ : ആദ്യ വിമാനം രാവിലെ 9.30 ന് ഡൽഹിയിൽ നിന്ന്..

ഉക്രെയിനിൽ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. ആദ്യ വിമാനം രാവിലെ 9.30ന് ഡെല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക...

ഗവർണർക്കെതിരെ സഭയിൽ പ്രതിഷേധമുയരാൻ സാധ്യത…നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തുമോ ??

പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് സമ്മേളനം ഇന്ന് ആരംഭിക്കും.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക. അതേ സമയം ഗവർണറും സർക്കാരുമായി ഇന്നലെ നടന്ന വിലപേശലിന്റെ അടിസ്ഥാനത്തിൽ മാത്രം നടക്കുന്ന ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ഒരു സംശയം. ഗവർണർ സർക്കാരുമായി...

അങ്കലാപ്പ് അവസാനിച്ചു.. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ അൽപ്പം മുമ്പ് ഒപ്പിട്ടു..

നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ സർക്കാരിനെ ഒരു മണിക്കൂറോളം അങ്കലാപ്പിലാക്കിയതിന് ശേഷം ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി നൽകിയ നയ പ്രഖ്യാപന പ്രസംഗത്തിൽ ആണ് ഗവർണർ ഒപ്പ് വെക്കാൻ ആദ്യം വിസമ്മതിച്ചത്. ഒപ്പ് വെക്കണമെങ്കിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങൾക്ക് നൽകുന...