Categories
kerala

ഗവർണർക്കെതിരെ സഭയിൽ പ്രതിഷേധമുയരാൻ സാധ്യത…നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തുമോ ??

പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് സമ്മേളനം ഇന്ന് ആരംഭിക്കും.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക.

അതേ സമയം ഗവർണറും സർക്കാരുമായി ഇന്നലെ നടന്ന വിലപേശലിന്റെ അടിസ്ഥാനത്തിൽ മാത്രം നടക്കുന്ന ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ഒരു സംശയം.

thepoliticaleditor

ഗവർണർ സർക്കാരുമായി ഒത്തുകിളിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം നേരത്തേ തന്നെ ഉന്നയിച്ചിരുന്നു.

നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ് രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സഭ വീണ്ടും ചേരും. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി.തോമസിന് അനുശോചനം അർപ്പിച്ച് സഭ അന്നേക്ക് പിരിയും.

ഫെബ്രുവരി 22,23,24 തീയതികളിൽ ഗവണർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചർച്ച സഭയിൽ നടക്കും. 25 മുതൽ മാർച്ച്‌ 10 വരെ സഭ സമ്മേളിക്കില്ല

മാർച്ച് 11-നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ധനബജറ്റ് അവതരിപ്പിക്കുന്നത്. 14,15,16 തീയതികളിൽ ബജറ്റിലുള്ള പൊതുചർച്ച സഭയിൽ നടക്കും.

വോട്ട് ഓൺ അക്കൗണ്ട് 22-നാണ് നടക്കുക.

Spread the love
English Summary: chances for opposition protest against governor in assembly session

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick