വർക്ക് ഫ്രം ഹോം പിൻവലിച്ചു

കേരളത്തിൽ വർക്ക് ഫ്രം ഹോം പിൻവലിച്ചു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.സർക്കാർ, സ്വകാര്യ മേഖലയിലടക്കമാണ് വർക്ക് ഫ്രം ഹോം പിൻവലിച്ചിരിക്കുന്നത്. ഉത്തരവ് ഇന്ന് തന്നെ പ്രാബല്യത്തിൽ വന്നത് കൊണ്ട് നാളെ മുതൽ എല്ലാ സ്ഥാപനങ്ങൾക്കും മുഴുവൻ ജീവനക്കാരെ വെച്ച്‌ പ്രവർത്തിക്കാം. ഭിന്നശേഷി വിഭാഗങ്ങൾ, മുലയൂട്ടുന്ന അമ്മമാർ, രോഗബാധിതർ എന്നീ വിഭാഗങ്...

ഉത്സവങ്ങൾക്ക് 1500 പേരെ അനുവദിക്കും…

ആലുവ ശിവരാത്രി,ആറ്റുകാൽ പൊങ്കാല, മരാമൺ കൺവെൻഷൻ, എന്നിവ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ സർക്കാർ തീരുമാനം. ഉത്സവങ്ങൾക്ക് പരമാവധി 1,500 പേരെ അനുവദിക്കും.25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലാണ് 1500 പേരെ അനുവദിക്കുന്നത്. ഓരോ ഉത്സവത്തിനും, പൊതു സ്ഥലത്തിന്റെ വിസ്തീർണം അനുസരിച്ച് അനുവദിക്കാവുന്ന ആളുകളുടെ എണ്ണം കലക്ടർമാർക്ക്‌ ...

മലമ്പുഴ മലയിലെ രക്ഷാപ്രവര്‍ത്തനം: സര്‍ക്കാരിന്‌ തല്ലും തലോടലും

മലമ്പുഴ വനത്തിലെ മലയിടുക്കില്‍ നിന്നും യുവാവിനെ രക്ഷിച്ചത്‌ സൈനിക സംഘമാണെങ്കിലും അതിന്‌ മുന്‍കയ്യെടുത്ത സംസ്ഥാന സര്‍ക്കാരിനും റവന്യൂ വകുപ്പിനും മുഖ്യമന്ത്രിക്കും കൂടി അഭിനന്ദനം ലഭിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം ഇപ്പോള്‍ മറ്റൊരു ചര്‍ച്ചയിലേക്ക്‌ ജനത്തെ നയിച്ചിരിക്കയാണ്‌. ദുരന്തനിവാരണ പ്രവര്‍ത്തനത്തിലും മാനേജ്‌മെന്റിലും സംസ്ഥാ...

ലോകായുക്ത ഭേദഗതിയിൽ ഗവർണ്ണർ അനുകൂല നിലപാടെടുത്തേക്കും…

മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണ്ണറുമായി നടത്തിയ കൂടിക്കാഴ്ച, ലോകായുക്ത ഓര്‍ഡിനന്‍സിൽ സർക്കാരിന് അനുകൂല നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കുമെന്ന് സൂചന. മൂന്ന് ആഴ്ചത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ തിരികെയെത്തിയ മുഖ്യമന്ത്രി വൈകിട്ടാണ് ഗവർണ്ണറുമായി കൂടി കാഴ്ച നടത്തിയത്. ലോകായുക്ത ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുന്നതിനെ സംബന്ധിച്ച ചർച്ചയാണ...

കണ്ണൂർ വി സി പുനർ നിയമനത്തിൽ തനിക്ക് പങ്കില്ല… നിയമിച്ചത് മുഖ്യ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ; ഗവർണർ

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ പുനർ നിയമിച്ചതിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഗവർണറുടെ വാർത്താകുറിപ്പ്. വി സി യെ പുനർനിയമിച്ചത് മുഖ്യ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേർന്ന് ആണെന്ന് ഗവർണർ കുറിപ്പിൽ വ്യക്തമാക്കുന്നു. തന്റെ നിർദേശപ്രകാരമാണ് പുനർനിയമനം എന്ന വാർത്ത സത്യത്തിന് നിരക്കാത്തതാണ് . വി സി നിയമനത്തിൽ മുൻകൈ എടുത്തത് മുഖ്യ മന്...

പോക്‌സോ കേസുകൾക്കായി 28 അധിക കോടതികൾ സ്ഥാപിക്കാൻ സർക്കാർ അനുമതി

സംസ്ഥാനത്ത് പോക്‌സോ കേസുകളും ബലാത്സംഗ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് വേണ്ടി 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. കോടതികൾ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.ഇതോടെ പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായുള്ള അതിവേഗ സ്‌പെഷ്യല്‍ കോ...

ലോകായുക്ത ഓർഡിനൻസില്‍ ഗവർണ്ണറുടെ ഇടപെടൽ : സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി

ലോകായുക്ത ഭേദഗതയിൽ ഗവർണ്ണരുടെ ഇടപെടൽ . ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്ന് ഗവർണ്ണറുടെ നിര്‍ദ്ദേശം.യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നാണ് ഗവർണ്ണറുടെ നടപടി. ഉടൻ വിശദീകരണം നല്കാൻ പരാതികൾ മുഖ്യമന്ത്രിക്ക് അയച്ചു. ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണം നടത്താനാണ് സർക്കാർ നീക്ക...