Categories
kerala

ലോകായുക്ത ഓർഡിനൻസില്‍ ഗവർണ്ണറുടെ ഇടപെടൽ : സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി

ലോകായുക്ത ഭേദഗതയിൽ ഗവർണ്ണരുടെ ഇടപെടൽ . ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്ന് ഗവർണ്ണറുടെ നിര്‍ദ്ദേശം.യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നാണ് ഗവർണ്ണറുടെ നടപടി. ഉടൻ വിശദീകരണം നല്കാൻ പരാതികൾ മുഖ്യമന്ത്രിക്ക് അയച്ചു.

ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണം നടത്താനാണ് സർക്കാർ നീക്കം. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യാനാണ് നീക്കം. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയാണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി.

thepoliticaleditor

ഭേദ​ഗതി അം​ഗീകരിച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാൻ കഴിയുക. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്

Spread the love
English Summary: goverener seeks explanation in lokayuktha amendment

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick