Categories
kerala

ഇന്ത്യയിൽ ഒരു വർഷം ഉണ്ടാവുന്നത് 34 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം!!!

ഒരു വര്ഷം ഇന്ത്യയിൽ ഉണ്ടാവുന്നത് 34 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം . ഓരോ വർഷവും ഒരു ലക്ഷം ടൺ മാലിന്യം അധികമായി ഉത്പാദിപ്പിക്കപ്പെടുന്നു.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ യൂണിയൻ ഗവണ്മെന്റിനു സമർപ്പിച്ച കണക്കുകൾ ഉദ്ധരിച്ചു , ഡോ വി ശിവദാസൻ എംപിക്ക് പരിസ്ഥിതികാര്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ നൽകിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തൽ .

thepoliticaleditor

2018-19 വര്ഷം പ്ലാസ്റ്റിക് മാലിന്യം 33 ലക്ഷം ടൺ ആയിരുന്നു . 2019 -20 ലെ വാർഷിക പ്ലാസ്റ്റിക് മാലിന്യം ഒരു ലക്ഷം ടൺ കൂടി , 34 ലക്ഷം ടൺ ആയി. ഓരോ വർഷവും പ്ലാസ്റ്റിക് മാലിന്യം 3 ശതമാനം വെച്ചു വർധിക്കുന്നു .
ഈ വേസ്റ്റ് (ഇലക്ട്രോണിക് വേസ്റ്റ് ) ന്റെ വർധന നിരക്ക് അതിലും കൂടുതലാണ് . 2018 -19 ൽ 7 ലക്ഷം ടൺ ആയിരുന്ന ഈ വേസ്റ്റ് , 2019 -20 ൽ 10 ലക്ഷം ടൺ ആയി . ഇത് ഏകദേശം 31 ശതമാനം വർധനയാണ്.
പ്ലാസ്റ്റിക് മാലിന്യം കൂടുന്നതിനേക്കാൾ 10 മടങ്ങ്‌ നിരക്കിൽ ഇലക്ട്രോണിക് വേസ്റ്റ് വര്ധിക്കുന്നുണ്ട്.

E waste Generation year wise (Tonnes per annum)
2017-18 ( 7,08,445.00 ) ,
2018-19 ( 7,71,215.00 ),
2019-20( 10,14,961.21)

Plastic Waste Generation (Tonnes per annum) Yearwise
2017-18 (6, 60,760) ( Information from 14 States/UTs)
2018-19 (33, 60,043)
2019-20 (34, 69,780)

Spread the love
English Summary: india makes 34 lakhs ton plastic waste in a year

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick