Categories
latest news

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്‌തു

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്‌തു. ചോദ്യം ചെയ്യാന്‍ ഓഫീസിലെത്തിച്ച ശേഷം അറസ്റ്റ്‌ ചെയ്യുകയായിരുന്നു എന്നാണ്‌ വിവരം.

ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളുമായി പണമിടപാട് മാത്രമല്ല റിയൽ എസ്‌റ്റേറ്റ് കച്ചവടം നടത്തിയതിലും നവാബ് മാലിക്കിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ മന്ത്രിയുടെ വീട്ടിലെത്തിയ ഇഡി സംഘം ഇവിടെ ഒരുമണിക്കൂർ ചോദ്യം ചെയ്‌തു. തുടർന്ന് മുംബയ് ഇഡി ഓഫീസിലെത്തിച്ച് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

thepoliticaleditor

ഷാരൂഖ്‌ ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായി മാറിയ ക്രൂയിസ്‌ ലഹരിപാര്‍ടി കേസില്‍ മുംബൈ നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ ഉന്നതോദ്യോഗസ്ഥന്‍ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ തുറന്നു കാണിക്കുന്നതില്‍ നവാബ്‌ മാലിക്‌ വലിയ മാധ്യമ ശ്രദ്ധ നേടുകയുണ്ടായി. ആര്യന്‍ ഖാന്‍ കേസില്‍ മഹാരാഷ്ട്രയിലെ ഈ എന്‍.സി.പി. മന്ത്രിയുടെ വെളിപ്പെടുത്തലുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറി.
മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസിനെതിരെ നവാബ്‌ മാലിക്‌ കഴിഞ്ഞ വര്‍ഷം മുതല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സംഘപരിവാര്‍ നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.

Spread the love
English Summary: enforcement directorate arrested maharashtra minister nawab malik

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick