Categories
opinion

വിവാഹിതരായ പല ദമ്പതികളും കുട്ടികളെ ജനിപ്പിക്കുന്നില്ല, പകരം നായ്ക്കളെയും പൂച്ചകളെയും വളർത്തുന്നു- ഫ്രാൻസിസ് മാർപാപ്പ

ലോകമെമ്പാടും സാംസ്കാരിക മൂല്യങ്ങൾ നഷ്‌ടപ്പെടുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വിവാഹിതരായ പല ദമ്പതികളും കുട്ടികളെ ജനിപ്പിക്കുന്നില്ല. പകരം നായ്ക്കളെയും പൂച്ചകളെയും വളർത്തുന്നു. അവരെ സ്നേഹിക്കുന്നു. വളർത്തുമൃഗങ്ങളെ വളർത്തി അവരെ മാതാപിതാക്കളായി കരുതുന്ന മിഥ്യാധാരണ നിലനിർത്തുകയാണ്. ഈ പ്രവണത മൂലം ലോകമെമ്പാടും ജനനനിരക്ക് കുറഞ്ഞുവരുന്നതായി വത്തിക്കാനിൽ നടത്തിയ പ്രസംഗത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
കുട്ടികളില്ലാത്തവർക്ക് മോശം വാർദ്ധക്യം ഉണ്ടാകും. കുട്ടികളില്ലാത്ത കുടുംബങ്ങൾ മനുഷ്യരാശിക്ക് വലിയ അപകടമാണ് ഉണ്ടാക്കുന്നതെന്ന്മാർപാപ്പ പറഞ്ഞു, ഇത് മാനുഷിക മൂല്യങ്ങളെ നശിപ്പിക്കുന്നു. കുട്ടികളെ ദത്തെടുക്കുന്ന നടപടികൾ സർക്കാരുകൾ ലളിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക നടപടികൾ കുറയ്ക്കണം. ജീവശാസ്ത്രപരമായ കാരണങ്ങളാൽ മാതാപിതാക്കളാകാൻ കഴിയാത്ത ദമ്പതികൾ കുട്ടികളെ ദത്തെടുക്കുന്നതിൽ ഭയപ്പെടേണ്ടതില്ല.
കുട്ടികളില്ലാത്തതു മൂലം മനുഷ്യരും മനുഷ്യത്വത്തിൽ നിന്ന് അകന്നുപോകുന്നു. ദമ്പതിമാർ ഒന്നുകിൽ കുട്ടികളെ ജനിപ്പിക്കുന്നില്ല അല്ലെങ്കിൽ ഒരു കുട്ടി മാത്രമേയുള്ളൂ. പകരം ഒന്നോ രണ്ടോ നായ്ക്കളെയോ പൂച്ചകളെയോ മറ്റ് വളർത്തുമൃഗങ്ങളെയോ ദത്തെടുക്കുന്നതിലൂടെ അവർ സ്വയം വളർത്തുമൃഗമായി കണക്കാക്കാൻ തുടങ്ങുന്നു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം നഷ്ടമാകുകയാണ്.

ഇറ്റലിയിലെ ജനനനിരക്ക് കുറയുന്നതിനെ പരാമർശിച്ച്, മാതൃത്വവും പിതൃത്വവുമില്ലാതെ ജനസംഖ്യ പ്രായമായവരുടേതു മാത്രമാവുകയാണെന്ന് മാർപാപ്പ പറഞ്ഞു. വൃദ്ധരെ ആരു പരിപാലിക്കും.
കുട്ടികളില്ലാതായാൽ പിന്നെ വയോധികരുടെ പെൻഷന്റെ നികുതി ആരു കൊടുക്കുമെന്ന് മാർപാപ്പ പരിഹസിച്ചു.
ചില മൃഗസംരക്ഷണ സംഘടനകൾ മാർപാപ്പയുടെ പ്രസ്താവനയെ എതിർത്തിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ജീവനും പ്രധാനമാണെന്നാണ് ഇവർ പറയുന്നത്. എല്ലാവരുടെയും ജീവിതത്തെ നാം പ്രത്യേകം പരിഗണിക്കണമെന്ന് സംഘടനകൾ പറയുന്നു.

thepoliticaleditor
Spread the love
English Summary: pope against overloving of pets avoiding kids

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick