Categories
latest news

പെഗാസസ് ഇന്ത്യ വാങ്ങിയതു തന്നെ.. പിന്നില്‍ മോദി ; ന്യൂയോര്‍ക്ക് ടൈംസ്

ഇസ്രായേല്‍ ചാര സോഫ്റ്റവെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2017 ലെ കരാര്‍ അനുസരിച്ചാണ് സോഫ്റ്റവെയര്‍ വാങ്ങിയതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. രണ്ട് ബില്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയത്. 2017 ല്‍ നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് വാങ്ങാനുള്ള തീരുമാനമായതെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

2019 ലാണ് ഇന്ത്യയിലെ നിരവധി മാധ്യമ പ്രവര്‍ത്തകരുടേയും മറ്റു പ്രമുഖരുടേയും ഫോണുകളില്‍ പെഗാസസ് സാന്നിദ്ധ്യം കണ്ടെത്തിയത്. നിയമവിരുദ്ധമായി കടന്നു കയറിയെന്ന് കാണിച്ച് വാട്ടസ്ആപ്പ്, എന്‍എസ്ഓ ഗ്രൂപ്പിനെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ എന്‍എസ്ഓ ഗ്രൂപ്പുമായി യാതൊരു ഇടപാടുമില്ലെന്നാണ് പ്രതിരോധ മന്ത്രാലയം 2021-ല്‍ അറിയിച്ചിരുന്നത്.

thepoliticaleditor

പെഗാസസ് വാങ്ങിയിരുന്നോയെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയിരുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ വെളിപ്പെടുത്തലോടെ കടുത്ത സമ്മര്‍ദ്ദത്തിലാവുകയാണ്. വ്യക്തമായ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ഇനിയും മൗനം തുടരാനാവില്ല.

Spread the love
English Summary: newyork times reports India brought Pegasus

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick