Categories
kerala

ഞായറാഴ്ച മാത്രമുള്ള നിയന്ത്രണം ക്രിസ്തീയ ആരാധനാവകാശങ്ങളെ ഹനിക്കുന്നു ; കെസിബിസി

കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഞായറാഴ്ചകളിൽ മാത്രമുള്ള നിയന്ത്രണം ക്രിസ്ത്യാനികളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ(കെസിബിസി). മറ്റ് മേഖലകളിൽ നിയന്ത്രണങ്ങളോടെ പരിപാടികൾ അനുവദിക്കുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു മാത്രം നടത്തുന്ന ദേവാലയ കർമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് കെസിബിസി അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

വിശ്വാസികൾ ദേവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന സർക്കാരിന്റെ കർശന നിയന്ത്രണം യുക്തിസഹമല്ലെന്നും മാർ ജോർജ് ആലഞ്ചേരി വിമർശിച്ചു. വിശ്വാസി സമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ടുള്ള കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

thepoliticaleditor
Spread the love
English Summary: kcbc against sunday lockdown

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick