Categories
latest news

കാനഡയിലെ ഹിന്ദുക്കളായ സംരംഭകര്‍ക്ക് ഇനി പ്രത്യേക സംഘടന

പ്രവാസി ഹിന്ദുക്കളുടെ ഏകീകരണവും സാമ്പത്തിക താല്‍പ്പര്യങ്ങളും ലക്ഷ്യമിടുന്നു

Spread the love

കാനഡയിലെ ഹിന്ദു സംരംഭകര്‍ ചേര്‍ന്ന് ഹിന്ദു ചേമ്പര്‍ ഓഫ് കൊമേഴ്‌സ് രൂപീകരിച്ചു. രാജ്യത്തെ പ്രവാസി ഹിന്ദുക്കളുടെ ഏകീകരണവും സാമ്പത്തിക താല്‍പ്പര്യങ്ങളും ലക്ഷ്യമിട്ടാണ് സംഘടനയുടെ രൂപീകണമെന്ന് സാരഥികള്‍ പറയുന്നു.
സംഘടനയെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഔപചാരികമായി സ്വാഗതം ചെയ്തിട്ടുണ്ട്.

കനേഡിയന്‍ ബിസിനസ്സ് രംഗത്ത് ഹിന്ദു സമൂഹം സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, പ്രാതിനിധ്യത്തിനും വികസനത്തിനും പുരോഗതിക്കും ചേംബര്‍ ഓഫ് കൊമേഴ്സ് ഒഴിച്ചുകൂടാനാവാത്ത ഫോറമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്രൂഡോ ഉദ്ഘാടന വേളയില്‍ പറഞ്ഞു.

thepoliticaleditor

കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി നിലനിന്നിരുന്ന കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ചേംബര്‍ രൂപീകരിച്ച സംഘാടകരുടെ പ്രതിബദ്ധതയെയും ട്രൂഡോ അഭിനന്ദിച്ചു.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

കാനഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഇന്ത്യന്‍, ബംഗ്ലാദേശ്, ശ്രീലങ്കന്‍ വംശജരാണ് സിഎച്ച്സിസിയുടെ ഡയറക്ടര്‍മാര്‍.
കരീബിയന്‍, നേപ്പാള്‍, പാകിസ്ഥാന്‍, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയ കമ്മ്യൂണിറ്റി അംഗങ്ങളുടെ ബിസിനസുകളെയും ചേമ്പര്‍ പ്രതിനിധീകരിക്കും.

പ്രതിപക്ഷ നേതാവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ എറിന്‍ ഒ ടൂള്‍, ഒന്റാറിയോ പ്രവിശ്യയിലെ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് എന്നിവരും വീഡിയോ സന്ദേശങ്ങളിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നരേഷ് ചാവ്ദയുടെ നേതൃത്വത്തിലാണ് സിഎച്‌സിസിയുടെ ഡയറക്ടര്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.

കോവിഡിന്റെ ഏറ്റവും പുതിയ തരംഗം മൂലം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ഉദ്ഘാടന ചടങ്ങ് വെര്‍ച്വല്‍ ആയാണ് നടത്തിത്. കാനഡയിലെ വിവിധ ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

Spread the love
English Summary: Hindhu Chamber of Commerce formed in Canada

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick