Categories
latest news

ചൈനയിലെ വിന്റര്‍ ഒളിമ്പിക്‌സ്‌: ഡിപ്ലോമാറ്റിക്‌ ബഹിഷ്‌കരണം പ്രഖ്യാപിച്ച്‌ അമേരിക്ക

അടുത്ത വര്‍ഷം ചൈനയിലെ ബീജിങ്ങില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്‌സിലേക്ക്‌ കായിക താരങ്ങളെ മാത്രം അയച്ച്‌ ഡിപ്ലോമാറ്റിക്‌ ആയി ബഹിഷ്‌കരിക്കാന്‍ അമേരിക്ക തീരുമാനിച്ചു. ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ചാണിതെന്ന്‌ വൈറ്റ്‌ ഹൗസ്‌ അറിയിച്ചു. ഒഫീഷ്യലുകളെ ആരെയും അയക്കാതെ കായികതാരങ്ങള്‍ മാത്രം പങ്കെടുക്കുന്നതിനാണ്‌ ഡിപ്ലോമാറ്റിക്‌ ബഹിഷ്‌കരണം എന്നതു കൊണ്ടുദ്ദേശിക്കുന്നത്‌. ന്യൂനപക്ഷ പ്രവിശ്യയായ സിന്‍ജിയാങിലെ അതിക്രമങ്ങളും ചൈന മൊത്തത്തില്‍ നടത്തിവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും കണക്കിലെടുത്താണ്‌ ഒളിമ്പിക്‌സ്‌ ബഹിഷ്‌കരണമെന്ന്‌ വൈറ്റ്‌ ഹൗസ്‌ വക്താവ്‌ ഇറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
ചൈനയും അമേരിക്കയും തമ്മില്‍ ഡോണള്‍ഡ്‌ ട്രംപിന്റെ കാലത്ത്‌ മൂര്‍ച്ഛിച്ചിരുന്ന “ശീതയുദ്ധം” ജോ ബൈഡന്റെ വരവോടെ ഇല്ലാതായെങ്കിലും ചൈന ലോകത്തിലെ ഒന്നാം സാമ്പത്തിക ശക്തിയായി മാറിയെന്ന ആഗോള വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക വലിയ സമ്മര്‍ദ്ദമാണ്‌ നേരിടുന്നത്‌. ചൈനയെ തളയ്‌ക്കുക എന്നത്‌ അമേരിക്കയുടെ അജണ്ടയില്‍ വീണ്ടും കടന്നുവന്നിരിക്കയാണ്‌. മേഖലയില്‍ ചൈന എതിര്‍ക്കുന്ന രാജ്യങ്ങളുമായി അമേരിക്ക കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാനും ശ്രമം ഊര്‍ജ്ജിതമാണ്‌.

Spread the love
English Summary: usa announces boycott of winter o;ympics in beiging

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick