Categories
kerala

തൃശൂർ മേയർ വീണ്ടും പിണങ്ങി….ബോർഡിൽ തന്റെ ഫോട്ടോ ചെറുതാക്കി…!

തന്നെ പൊതു ചടങ്ങുകളിൽ ബഹുമാനിക്കുന്നില്ലെന്ന പരിഭവവുമായി വീണ്ടും തൃശൂർ മേയർ എം കെ വർഗ്ഗീസ്. പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പരിപാടിയുടെ ബോർഡിൽ തന്റെ ഫോട്ടോ സ്ഥലം എം എൽ എയുടെ ഫോട്ടോയെക്കാൾ ചെറുതാക്കിയെന്നാണ് മേയറുടെ ആക്ഷേപം. പരിപാടി മേയർ ബഹിഷ്‌കരിക്കുകയും ചെയ്തു. വിവാദത്തെ തുടർന്ന് സ്‌കൂളിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പി. ബാലചന്ദ്രൻ എം.എൽ.എ. സ്ഥലത്തെത്തിയതുമില്ല.

ബഹുമാനം പിടിച്ചു വാങ്ങാൻ നേരത്തെയും മേയർ നടത്തിയ വിമർശനം വിവാദമായിരുന്നിട്ടുണ്ട്. പൊലീസുകാർ തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു ആദ്യം മേയറുടെ അന്നത്തെ പരാതി. എന്നാൽ നിയമാവലി ചൂണ്ടിക്കാട്ടി പൊലീസ് സല്യൂട്ട് നൽകാതിരുന്നതോടെ മേയർ വിവാദം അവസാനിപ്പിക്കുകയായിരുന്നു. എം.എൽ.എ.യെക്കാൾ വലുതാണ് തന്റെ സ്ഥാനമെന്നും ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും സ്‌കൂൾ പ്രിൻസിപ്പാളിനോട് അദ്ദേഹം പരാതി പറയുകയും ചെയ്തു. മേയറുടെ പദവി ഡെപ്യൂട്ടി സ്പീക്കർക്ക് തുല്യമാണെന്നും, ആ ബഹുമാനം തനിക്ക് ലഭിച്ചില്ലെന്നും വർഗീസ് വാദിക്കുന്നു.

thepoliticaleditor
Spread the love
English Summary: laugh creating criticism of trissur mayor

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick