Categories
kerala

ഷിജുഖാനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് എഴുത്തുകാരന്‍ ബന്യാമിന്‍

അനുപമയുടെ കുഞ്ഞിന്റെ ദത്തു വിവാദത്തില്‍ ഗുരുതരമായ വീഴ്ച പറ്റിയെന്ന് ഉറപ്പായിട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാന്‍ കസേരയില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നതിനെതിരെ ഇടതുപക്ഷ അനുഭാവമുള്ള പ്രമുഖര്‍ക്കിടയിലും വിമര്‍ശനം. ഗുരുതരമായ ക്രമക്കേട് വരുത്തിയ ഷിജുഖാന്‍ ഇനിയും സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന കമന്റുമായി പ്രശസ്ത എഴുത്തുകാരന്‍ ബന്യാമിന്‍ രംഗത്ത് വന്നത് ഇടതു സഹയാത്രികരില്‍ തന്നെയുള്ള അമര്‍ഷത്തിന്റെ സൂചനയായി. ഇനിയും നാണംകെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജിവെച്ച് ഇറങ്ങിപ്പോകണം മിസ്റ്റര്‍ ഷിജു ഖാന്‍… എന്നാണ് ബന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ബന്യാമിന്‍

സമിതിക്ക് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് സി.പി.എം. ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് ഷിജു ഖാനെ സംരക്ഷിക്കാനാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പാര്‍ടിയുടെ തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ അതേ അഭിപ്രായമല്ല മറ്റ് ജില്ലകളിലെ പാര്‍ടി നേതാക്കള്‍ക്ക്. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്ന അഭിപ്രായ പ്രകടനത്തിന് ആരും മെനക്കെടില്ല. സി.പി.എം. നിര്‍ദ്ദേശിച്ചാല്‍ മാത്രമേ ഷിജുഖാന്‍ സ്ഥാനം ഒഴിയുകയുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഉടനെ സ്ഥാനമൊഴിഞ്ഞാല്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നുള്ള വീഴ്ച അംഗീകരിച്ചതായി കണക്കാക്കപ്പെടുമെന്നും പ്രതിപക്ഷം അത് മുതലെടുക്കുമെന്നുമാണ് നേതാക്കള്‍ പറയുന്നത്.
കുട്ടി തന്റെതാണെന്ന് പരാതിപ്പെട്ട് അനുപമ എത്തിയിട്ടും ഷിജുഖാന്‍ കുട്ടിയുടെ ദത്ത് സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ തടയാന്‍ ഒന്നും ചെയ്തില്ല എന്ന ആക്ഷേപം ശരിയാണെന്ന് വകുപ്പുതല അന്വേഷണത്തില്‍ തെളിയുകയുണ്ടായി. സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

thepoliticaleditor
Spread the love
English Summary: writer benyamin against cwc secretary shiju khan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick