Categories
kerala

സി.പി.എമ്മിന്റെ പ്രിയങ്കരനായിട്ടും സര്‍ക്കാരിടപെട്ട് നന്ദകുമാറിനെ മാറ്റി, പക്ഷേ വകുപ്പില്‍ നിന്നു മാറ്റാതെ സമരം തീര്‍ക്കില്ലെന്ന് എം.ജി.യിലെ ദളിത് വിദ്യാര്‍ഥിനി

കോട്ടയം എം.ജി.സര്‍വ്വകലാശാലയില്‍ ഗവേഷണവിദ്യാര്‍ഥിനി വകുപ്പു മേധാവിയുടെ പീഡനം ആരോപിച്ച് നടത്തുന്ന നിരാഹാരസമരം പുതിയ വഴിത്തിരിവില്‍. ശനിയാഴ്ച ഒന്‍പതാം ദിവസത്തിലേക്ക് കടന്ന ദീപ.പി.മോഹനന്റെ നിരാഹാര സമരം തീര്‍ക്കാനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഇടപെടുകയും സി.പി.എമ്മിന്റെ ശക്തനായ സഹയാത്രികനായ നാനോ ടെക്‌നോളജിവകുപ്പ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെ സ്ഥാനത്തു നിന്നും മാറ്റാന്‍ സിന്‍ഡിക്കേറ്റ് യോഗം ഒടുവില്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം പോരെന്നും നന്ദകുമാറിനെ വകുപ്പില്‍ നിന്നും പിരിച്ചുവിടണമെന്നുമുള്ള പുതിയ ആവശ്യം ഉയര്‍ത്തിയിരിക്കയാണ് വിദ്യാര്‍ഥിനി. സമരം അവസാനിപ്പിക്കില്ലെന്നും ദീപ പറഞ്ഞു. വൈസ് ചാന്‍സലര്‍ സാബു തോമസിനെ ആ സ്ഥാനത്തു നിന്നും മാറ്റണമെന്ന പുതിയ ആവശ്യവും വിദ്യാര്‍ഥിനി ഉന്നയിക്കുന്നു.
ശനിയാഴ്ച തിരക്കിട്ടു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് നന്ദകുമാറിനെ വകുപ്പു മേധാവിസ്ഥാനത്തു നിന്നും മാറ്റാന്‍ തീരുമാനിച്ചത്. നന്ദകുമാര്‍ വിദേശത്തായതു കാരണം മാറ്റുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. നന്ദകുമാറിനെ ചുമതലയില്‍ നിന്നും മാറ്റണം എന്നതായിരുന്നു ദളിത് വിദ്യാര്‍ഥിനിയായ ദീപ സമരത്തിലുയര്‍ത്തിയ ആവശ്യം.

Spread the love
English Summary: hunger strike of dalit student- nandakumar kalarikal removed from the post

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick