Categories
kerala

ഉത്രവധക്കേസ്‌ ഇന്ന്‌ വിധി: നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വമായ വിധിയാകും

ജന്തുക്കളെ കൊണ്ട്‌ കടിപ്പിച്ച്‌ വിഷബാധയേല്‍പിച്ച്‌ കൊല്ലുക എന്ന കൃത്യം നടപ്പാക്കിയതിന്റെ ശിക്ഷ വിധിക്കുന്ന ഉത്രവധക്കേസ്‌ വിധി രാജ്യത്തിലെ അപൂര്‍വ്വ ശിക്ഷാവിധിയാകും. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സമാനമായ കേസ്‌ കേള്‍ക്കവേ സുപ്രീംകോടതി ഇത്തരം കേസിലെ അപൂര്‍വ്വത എടുത്തു പറയുകയുണ്ടായി. ആ കേസില്‍ പ്രതിക്ക്‌ ജാമ്യം നിഷേധിക്കുകയും ചെയ്‌തു.
കൊല്ലം അഞ്ചല്‍ ഏറം സ്വദേശി ഉത്രയെ ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താവ്‌ സൂരജ്‌ അണലി പാമ്പിനെ കൊണ്ട്‌ കടിപ്പിച്ച്‌ കൊലപ്പെടുത്തി എന്നതാണ്‌ കേസ്‌. 2020 മെയ്‌ ആറിന്‌ രാത്രിയിലായിരുന്നു ഈ ക്രൂര കൃത്യം നടത്തിയത്‌. ഏഴിനു പുലര്‍ച്ചെ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുറിയില്‍ വെച്ച്‌ പാമ്പുകടിയേറ്റ്‌ സ്വാഭാവികമായുണ്ടായ മരണം എന്ന നിലയില്‍ ലോക്കല്‍ പോലീസ്‌ എഴുതിത്തള്ളിയ കേസായിരുന്നു ഇത്‌. മാതാപിതാക്കള്‍ ഇത്‌ കൊലപാതകമാണെന്ന്‌ പറഞ്ഞ്‌ ജില്ലാ പൊലീസ്‌ മേധാവിയെ സമീപിച്ചതോടെയാണ്‌ കേസിലെ ക്രൈമിന്റെ ചുരുള്‍ നിവര്‍ന്നത്‌. നേരത്തെയും ഉത്രയെ പാമ്പുകടിയേറ്റ നിലയില്‍ കണ്ടെത്തുകയും മാസങ്ങളളോളം ചികില്‍സിച്ച ശേഷം ജീവിതത്തിലേക്ക്‌ തിരിച്ചെത്തിക്കുകയും ചെയ്‌തിരുന്നു എന്നതും ചേര്‍ത്ത്‌ വെച്ച്‌ അന്വേഷിച്ചപ്പോഴാണ്‌ ഭര്‍ത്താവ്‌ സൂരജ്‌ ഉത്രയെ ഇല്ലാതാക്കാന്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്ന കൊലപാതക ശ്രമങ്ങളായിരുന്നു ഈ പാമ്പുകടിയേല്‍ക്കല്‍ എന്നു വ്യക്തമായത്‌.

thepoliticaleditor

പാമ്പുപിടുത്തക്കാരനായ കല്ലുവാതുക്കല്‍ സ്വദേശി സുരേഷ്‌ ഈ കേസിലെ മാപ്പുസാക്ഷിയായത്‌ കേസിന്‌ വലിയ വഴിത്തിരിവായി. പാമ്പിനെ തന്റെ അടുത്തു നിന്നും സൂരജ്‌ വാങ്ങിയതാണെന്ന്‌ സുരേഷ്‌ സാക്ഷ്യപ്പെടുത്തി. സുരേഷ്‌ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌. കേസ്‌ വിധി വരുന്നതോടെ സുരേഷിനെയും വിട്ടയക്കും.

സാക്ഷികള്‍ ആരും ഇല്ലാതിരുന്ന കേസില്‍ ശാസ്‌ത്രീയ തെളിവുകളും ഫോറന്‍സിക്‌ റിപ്പോര്‍ട്ടുകളും ആശ്രയിച്ചാണ്‌ കുറ്റപത്രം തയ്യാറാക്കിയിരുന്നത്‌.

Spread the love
English Summary: uthra murder case verdict today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick