Categories
latest news

ത്രിപുര ബിജെപി എം.എൽ.എ. മൊട്ടയടിച്ചു പാർട്ടി വിട്ടു…ഭരണം അതീവ അരാജകമെന്നു വിമർശനം…തൃണമൂലിൽ ചേർന്നേക്കും

ബി ജെ പി നേതാവും ത്രിപുരയിലെ സുർമ നിയോജക മണ്ഡലത്തിലെ എം എൽ എയുമായ ആഷിസ് ദാസ് പാർട്ടി വിട്ടു. ആഷിസ് ഉടൻ തൃണമൂലിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ബി ജെ പിയുടെ ദുഷ്‌‌‌‌‌‌പ്രവൃത്തികൾക്ക് പ്രായശ്ചിത്തം ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ട് മൊട്ടയടിച്ചു. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽവച്ചായിരുന്നു മൊട്ടയടി. ത്രിപുരയിൽ ബി ജെ പി രാഷ്ട്രീയ അരാജകത്വം വളർത്തുന്നുവെന്നും ആഷിസ് ദാസ്കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ പ്രകടനത്തിൽ ജനങ്ങൾ അസന്തുഷ്ടരാണെന്നും, അതിനാലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും ആഷിസ് ദാസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ അദ്ദേഹം നിരന്തരം വിമർശിക്കാറുണ്ടായിരുന്നു.

Spread the love
English Summary: tripura bjp mla quits party criticising the state rule as anarchism

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick