Categories
latest news

വാണിജ്യ ഗ്യാസ് സിലിണ്ടറിനു വീണ്ടും വില കൂട്ടി, പെട്രോള്‍-ഡീസല്‍ വിലയും കൂട്ടി

പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർദ്ധിച്ചു. സബ്സിഡിയില്ലാത്ത 14.2 കിലോ ഗ്യാസ് സിലിണ്ടറിന്റെ വില 15 രൂപ കൂട്ടി. ഡൽഹിയിൽ എൽപിജി സിലിണ്ടറിന്റെ വില 884.50 രൂപയിൽ നിന്ന് 899.50 രൂപയായി ഉയർന്നു. 5 കിലോ സിലിണ്ടർ ഇപ്പോൾ 502 രൂപയ്ക്ക് ലഭിക്കും. ഒക്ടോബർ 1 ന് എണ്ണക്കമ്പനികൾ 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടറിന്റെ വില സിലിണ്ടറിന് 43.5 രൂപ വരെ വർദ്ധിപ്പിച്ചിരുന്നു.

പെട്രോൾ-ഡീസൽ വിലയും വർദ്ധിച്ചു

പെട്രോൾ-ഡീസൽ വിലയും ഇന്ന് വർദ്ധിപ്പി ച്ചു. ഡൽഹിയിൽ പെട്രോൾ വില 30 പൈസയും ഡീസൽ ലിറ്ററിന് 35 പൈസയും വർധിച്ചു.. പെട്രോൾ 102.94 രൂപയിലും ഡീസൽ ലിറ്ററിന് 91.42 രൂപയിലും എത്തി. ഈ മാസം അഞ്ചാം തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത്. രാജ്യത്തെ 26 സംസ്ഥാനങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപ കടന്നു.

thepoliticaleditor
Spread the love
English Summary: commercial lpg prize and fuel prize hike today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick