Categories
latest news

രാഹുലും പ്രിയങ്കയും ലഖിംപൂർ ഖേരിയിലെ ടികുനിയ ഗ്രാമത്തിലെത്തി

രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിക്കൊപ്പം ലഖിംപൂർ ഖേരിയിലെ ടികുനിയ ഗ്രാമത്തിലെത്തി. നേരത്തെ, ലക്നൗവിൽ നിന്നും രാഹുൽ സീതാപൂർ ഗസ്റ്റ് ഹൗസിൽ എത്തിയ ശേഷം പ്രിയങ്ക ഗാന്ധിയെ കണ്ടു. ഏകദേശം അരമണിക്കൂറോളം അവർ ഇവിടെ ചെലവഴിച്ചു.. അതിനു ശേഷം ലഖിംപൂരിലേക്ക് പോയി. എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുലിനൊപ്പം സിതാപുരിൽ എത്തിയിരുന്നു.

സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ പൊലീസ്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ ലഖ്‌നൗ എയര്‍പോര്‍ട്ടില്‍ രാഹുലും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. ഇതേത്തുടര്‍ന്ന്‌ പൊലീസ്‌ അവര്‍ക്ക്‌ സ്വന്തം വാഹനത്തില്‍ പോകാന്‍ ഒടുവില്‍ അനുമതി നല്‍കി.

അതേസമയം, കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റിനെയും പ്രമോദ് കൃഷ്ണയെയും പോലീസ് കസ്റ്റർഡിയിലെടുത്തു മൊറാദാബാദിലെ സർക്യൂട്ട് ഹൗസിൽ എത്തിച്ചു. രണ്ട് നേതാക്കളും റോഡ് മാർഗം ലഖിംപൂരിലെത്താൻ ശ്രമിക്കുകയായിരുന്നു. അവർ രാവിലെ തന്നെ ഗാസിപൂർ അതിർത്തി വഴി ഡൽഹിയിലൂടെ യാത്ര തിരിച്ചിരുന്നു.

thepoliticaleditor
പ്രിയങ്ക തന്നെ കസ്റ്റഡിയില്‍ വെച്ച സീതാപൂര്‍ ഗസ്റ്റ്‌ ഹൗസില്‍ നിന്നും സഹോദരന്‍ രാഹുലുമായി ടിക്കുനിയയിലേക്ക്‌ യാത്ര തിരിച്ചപ്പോള്‍

രാഹുൽ-പ്രിയങ്കമാരുടെ വാഹനവ്യൂഹത്തിൽ 17 വാഹനങ്ങൾ ഉണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലും ലഖിംപൂർ വിട്ടു. ദീപേന്ദർ സിംഗ് ഹൂഡ, രൺദീപ് സിംഗ് സുർജേവാല, അജയ് കുമാർ ലല്ലു എന്നിവരും കർഷകരുടെ കുടുംബങ്ങളെ കാണാൻ ലഖിംപൂരിലേക്ക് തിരിച്ചിട്ടുണ്ട്.

Spread the love
English Summary: rahul and priyanka reached tikkuniya village of lakhimpur kheri

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick