Categories
latest news

കൊവിഡ്‌ വൈറസ്‌ ഉറവിടം ചൈനയിലെ വുഹാൻ ലാബ്?….ഞെട്ടിപ്പിക്കുന്ന ഒരു പുതിയ വെളിപ്പെടുത്തല്‍

ചൈനയിലെ ഒരു പരീക്ഷണശാലയില്‍ നിന്നാണ്‌ കൊവിഡ്‌ വൈറസ്‌ പുറത്തേക്ക്‌ പോയതെന്ന വിമര്‍ശനം ആ രാജ്യം നേരത്തെ നേരിടുന്നുണ്ടെങ്കിലും തുടര്‍ച്ചയായി ചൈന അത്‌ നിഷേധിച്ചുവരികയാണ്‌. ഹുബെയ്‌ പ്രവിശ്യയിലെ വുഹാന്‍ സീ ഫുഡ്‌ മാര്‍ക്കറ്റില്‍ നിന്നാണ്‌ ആദ്യമായി കൊവിഡ്‌ വൈറസ്‌ വ്യാപിച്ചതെന്ന്‌ ഇതിനകം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ വൈറസ്‌ മനുഷ്യനിര്‍മ്മിതമാണോ എന്ന കാര്യത്തില്‍ ചൈന ഇപ്പോഴും പ്രതിക്കൂട്ടിലാണ്‌. ഇതിനിടയില്‍ മറ്റൊരു നിര്‍ണായക വെളിപ്പെടുത്തല്‍ ചൈനയുടെ പങ്കിനെ കൂടുതല്‍ സംശയാസ്‌പദമാക്കിയിരിക്കുന്നു.

ചൈനയില്‍ ആദ്യമായി കൊവിഡ്‌ വൈറസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനും മുമ്പേ തന്നെ വന്‍ തോതില്‍ പി.സി.ആര്‍(പോളിമര്‍ ചെയിന്‍ റിയാക്ഷന്‍) ടെസ്‌റ്റ്‌ കിറ്റുകള്‍ ഹുബെയ്‌ പ്രവിശ്യയിലേക്കായി വാങ്ങിയിരുന്നു എന്നാണ്‌ ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്‌. ആസ്‌ത്രേലിയ-അമേരിക്ക സംയുക്ത സൈബര്‍ സുരക്ഷാസ്ഥാപനമായ “2.0” നടത്തിയ നിരീക്ഷണഫലമാണ്‌ ഈ വസ്‌തുത പുറത്തു കൊണ്ടുവന്നിട്ടുള്ളതെന്ന്‌ അതിനെ ഉദ്ധരിച്ച്‌ മാധ്യമറിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഹുബെയ്‌ പ്രവിശ്യയില്‍ 2019-ല്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ്‌ കിറ്റുകളുടെ ആവശ്യം വന്‍ തോതില്‍ വര്‍ധിച്ചതായി പഠനം വെളിപ്പെടുത്തുന്നു. 10.5 മില്യന്‍ ഡോളര്‍(67.4 മില്യന്‍ യുവാന്‍) ഇതിനായി ചെലവഴിക്കപ്പെട്ടു. 2018-ല്‍ നടത്തിയതിനെക്കാള്‍ ഇരട്ടി ടെസ്റ്റുകള്‍ പിറ്റേ വര്‍ഷം നടത്തപ്പെട്ടു എന്നാണ്‌ നിഗമനം. രസകരമായ കാര്യം വുഹാന്‍ നഗരത്തിലാണ്‌ ഏറ്റവും അധികം ടെസ്റ്റ്‌ കിറ്റുകള്‍ വാങ്ങിയിരിക്കുന്നത്‌ എന്നതാണ്‌.

thepoliticaleditor
വുഹാനിലെ വൈറോളജി ലാബ്‌

2019 ഡിസംബര്‍ 31-നാണ്‌ ലോകാരോഗ്യ സംഘടന വുഹാന്‍ നഗരത്തില്‍ ഒരു പ്രത്യേകതരം ന്യൂമോണിയ പടരുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. 2020 ജനുവരി ഏഴിനാണ്‌ ചൈന ഔദ്യോഗികമായി കൊറോണ വൈറസിന്റെ ഒരു വകഭേദമാണ്‌ (സാര്‍സ്‌ കോവ്‌ -2) പടരുന്നത്‌ എന്ന്‌ പ്രഖ്യാപിക്കുന്നത്‌. വുഹാനിലെ സീ ഫുഡ്‌ മാര്‍ക്കറ്റില്‍ നിന്നാണ്‌ വൈറസ്‌ പടര്‍ന്നത്‌ എന്നും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ തിരിച്ചറിയപ്പെട്ട മറ്റൊരു കാര്യം വുഹാനിലെ സര്‍ക്കാരിന്റെ പരീക്ഷണ ശാലയില്‍ നിന്നും ഏറെ അകലെയല്ല സീഫുഡ്‌ മാര്‍ക്കറ്റ്‌ എന്നതാണ്‌. ലാബിലെ ഏതെങ്കിലും ജീവനക്കാരനില്‍ നിന്നും മാര്‍ക്കറ്റിലേക്ക്‌ വൈറസ്‌ എത്തിച്ചേര്‍ന്നു എന്ന സംശയം ഇപ്പോഴും ശക്തമായി തന്നെ നിലനില്‍ക്കുന്നു.

വുഹാനിലെ ഒരു കൊവിഡ്‌ ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റ്‌

ലോകാരോഗ്യ സംഘടനയുടെ ഒരു പ്രതിനിധി സംഘം 2021 ജനുവരിയില്‍ വുഹാന്‍ സന്ദര്‍ശിച്ചിരുന്നു. ചൈനയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ഇത്‌. എന്നാല്‍ എന്തെങ്കിലും പ്രത്യേക നിഗമനങ്ങളിലൊന്നും പഠനസംഘം എത്തിച്ചേര്‍ന്നില്ല. വൈറസ്‌ ചൈനയില്‍ പടര്‍ന്നതെങ്ങിനെ എന്നതു സംബന്ധിച്ച്‌ ഒരു നിഗമനവും സംഘം സ്വരൂപിച്ചില്ല. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കാണിത്‌ പടര്‍ന്നത്‌ എന്നു മാത്രമായിരുന്നു അവരുടെ നിഗമനം.

കൊവിഡ്‌ വൈറസ്‌ ജന്തുക്കളില്‍ നിന്നും മനുഷ്യരിലേക്ക്‌ പടരുന്നു എന്നത്‌ സ്വാഭാവികമാണെന്നും വൈറസിന്റെ ജീനോം സീക്വന്‍സിങ്‌ ഇതിനു സഹായകമായ നിലയിലുള്ളതാണെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നുണ്ട്‌. അതേസമയം എബോള തുടങ്ങിയവ പോലെ കൊവിഡിന്‌ അടിസ്ഥാനമായ കൊറോണ വൈറസും പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടാകാനുള്ള സാധ്യത ശാസ്‌ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.

Spread the love
English Summary: a new disclossure about the origin of korona virus fro china

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick