Categories
kerala

മോന്‍സനെക്കൂടാതെ ജീവനക്കാരനും പീഡിപ്പിച്ചെന്ന്‌ പെണ്‍കുട്ടി,തിരുമ്മൽ കേന്ദ്രത്തിൽ ഉന്നതർ എത്തി

പുരാവസ്‌തു തട്ടിപ്പു വീരന്‍ മോന്‍സണ്‍ മാവുങ്കല്‍ പീഡിപ്പിച്ച കേസിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കി. മോന്‍സണ്‍ കൂടാതെ അയാളുടെ ജീവനക്കാരനും തന്നെ ഉപദ്രവിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരനെയും അറസ്റ്റ്‌ ചെയ്യും. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോൻസണിന്റെ ജീവനക്കാരനെ അറസ്റ്റ് ചെയ്യും. മോൻസൺ വാടകയ്‌ക്കെടുത്ത വീട്ടിലും, തിരുമ്മൽ കേന്ദ്രത്തിലുംവച്ചാണ് പീഡനം നടന്നത്. തിരുമ്മൽ കേന്ദ്രത്തിൽ ഉന്നതർ എത്തിയെന്നും പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയ്ക്ക് പതിനേഴ് വയസുള്ളപ്പോഴാണ് പീഡനം നടന്നത്. ദിവസങ്ങൾക്ക് മുൻപാണ് പെൺകുട്ടിയും അമ്മയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. മോൻസണിന്റെ ഉന്നത ബന്ധങ്ങൾ അറിയാവുന്നതിനാൽ ഭയം കൊണ്ടാണ് ഇത്രയും നാളായി പരാതിയൊന്നും നൽകാത്തതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്ന് അറിയുന്നു.

Spread the love
English Summary: POXO CASE ALSO AGAINST THE STAFF OF MONSON

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick