Categories
kerala

അനുപമയുടെ കുഞ്ഞിന്റെ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റിച്ചു നൽകി

അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി. കുട്ടിയുടെ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റായാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അച്ഛന്‍ അജിത്തിന്റെ പേരിന് പകരം ജയകുമാര്‍ എന്ന പേരാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് നല്‍കിയിരിക്കുന്നത്. കവടിയാര്‍ കുറവന്‍കോണം സ്വദേശിയാണ് അജിത്. എന്നാല്‍ ജനനസര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്നത് തിരുവനന്തപുരം മണക്കാടുള്ള ഒരു മേല്‍വിലാസമാണ്. പഞ്ചായത്ത് നല്‍കിയ ജനനസര്‍ട്ടിഫിക്കേറ്റില്‍ കുട്ടിയുടെ അമ്മയുടെ പേരിന്റെ സ്ഥാനത്ത് അനുപമ എസ് ചന്ദ്രന്‍ എന്ന് കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്തിന് പകരം ഒരു ജയകുമാര്‍ സി എന്ന വ്യക്തിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കവടിയാര്‍ കുറവന്‍കോണം സ്വദേശിയാണ് അജിത്. എന്നാല്‍ ജനനസര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്നത് തിരുവനന്തപുരം മണക്കാടുള്ള ഒരു മേല്‍വിലാസമാണ്.

Spread the love
English Summary: forgery found in the birth certificate of kidof anupama perurkada

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick