Categories
kerala

സെമി ഹൈസ്‌പീഡ്‌ ട്രെയിന്‍ : വായ്പാ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് റെയില്‍വേ മന്ത്രാലയം

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വായ്പാ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്ന് വന്നത്. സില്‍വര്‍ ലെയിന്‍ പദ്ധതിക്കായി 33,700 കോടി രൂപ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പദ്ധതിക്ക് അന്തിമ അനുമതി തേടിയാണ് മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.

Spread the love
English Summary: CENTRE SAYS IT CANNOT TAKE FINANCIAL RESPONSIBILITY OF K RAIL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick