Categories
latest news

ഉത്തരേന്ത്യയിലും കനത്ത മഴ…ബദരിനാഥ്‌ യാത്ര ഉള്‍പ്പെടെ നിര്‍ത്തിവെച്ചു

കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കനത്ത കാലവര്‍ഷത്തിന്റെ പിടിയിലാണ്‌. മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിലും മഴ ശക്തമാണ്‌. പടിഞ്ഞാറൻ യുപിയിലും ഹരിയാനയിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഒക്ടോബർ 17 മുതൽ 20 വരെ ബംഗാളിൽ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ തെലങ്കാനയിലും സമീപപ്രദേശങ്ങളിലും ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ ബംഗാളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

ഉത്തരാഖണ്ഡില്‍ ഇന്ന്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കയാണ്‌. ചാര്‍ ധാം തീര്‍ഥാടനം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുന്നു.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം കാരണം മധ്യ പ്രദേശ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറുകളായി തുടർച്ചയായി മഴ പെയ്യുകയാണ്.

thepoliticaleditor

ഞായറാഴ്ച മുതൽ ഡൽഹിയിൽ മഴ പെയ്യുന്നുണ്ട് . ഡൽഹി, നോയിഡ, ഗുരുഗ്രാം ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇന്നും നേരിയതോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

Spread the love
English Summary: NORTH INIDA ALSO SUFFERS FROM HEAVY RAIN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick