Categories
latest news

കേന്ദ്രമന്ത്രി അജയ്‌മിശ്രയെ പുറത്താക്കണം…കര്‍ഷകര്‍ ഇന്ന്‌ ഉത്തരേന്ത്യയിലാകെ റെയില്‍ ഉപരോധിക്കുന്നു

യു.പി.യിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരുടെ കൊലയിലേക്കു നയിച്ച വാഹനംകയറ്റല്‍ സംഭവത്തില്‍ പ്രതിയായ ആശിഷ്‌ മിശ്രയുടെ പിതാവ്‌ കേന്ദ്രമന്ത്രി അജയ്‌മിശ്രയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി റെയില്‍ രോഖോ സമരം നടത്തുന്നു. വൈകീട്ട്‌ ആറ്‌മണിവരെയാണ്‌ റെയില്‍ ഉപരോധം. കേന്ദ്ര സഹ സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുന്നതുവരെ ലഖിംപൂർ കേസിൽ നീതിയുക്തമായ അന്വേഷണം നടത്താൻ കഴിയില്ലെന്ന് മുന്നണി ആവശ്യപ്പെട്ടു. മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ ശേഷം അദ്ദേഹത്തെയും അറസ്റ്റ് ചെയ്യണമെന്ന് സംഘടനയുടെ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ലഖിംപൂർ കേസിനെ വംശഹത്യ എന്നാണ് മോർച്ച വിശേഷിപ്പിച്ചത്.
ഇനിയും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ലഖിംപൂര്‍ രക്തസാക്ഷികളുടെ ചാരവുമായി ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഷഹീദ് കലാഷ് യാത്രകൾ നടത്തുമെന്ന് കിസാൻ മോർച്ച നേതാക്കള്‍ പറഞ്ഞു.

Spread the love
English Summary: FARMERS IN RAIL ROKHO AGITATION TODAY DEMANDING THE OUSTER OF UNION MINISTER AJAY MISHRA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick