Categories
kerala

തിരുവനന്തപുരത്ത് ട്രാഫിക് എസ്ഐ ഓടിച്ച കാര്‍ ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു…എസ്ഐ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍

തിരുവനന്തപുരം നഗരത്തിൽ ട്രാഫിക് എസ്ഐ ഓടിച്ച കാര്‍ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു.എസ്ഐ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ട്രാഫിക് എസ്ഐ അനില്‍കുമാര്‍ ഓടിച്ച കാറാണ് റോഡരുകില്‍ നിർത്തിയിട്ടിരുന്ന ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചത്. ഞായറാഴ്ച രാത്രി 8.30ന് തിരുവനന്തപുരം പട്ടത്തുവച്ചാണ് സംഭവം.
ബൈക്കുകളുടെ ഉടമസ്ഥർ നോക്കിനിൽക്കെയാണ് നിയന്ത്രണംവിട്ട കാർ ബൈക്കുകൾ നിർത്തിയിട്ടിരുന്ന ഭാഗത്തേക്കു ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ രണ്ടു ബൈക്കുകൾക്ക് കേടുപാടുണ്ടായി. സ്ഥലത്തുണ്ടായിരുന്നവർ എടുത്ത വിഡിയോ ദൃശ്യങ്ങൾ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്നു.

എസ്ഐ ഡ്യൂട്ടി കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. കാറിനുള്ളിൽ എസ്ഐയുടെ യൂണിഫോമും തൊപ്പിയും ഉണ്ടായിരുന്നു. പൊലീസെത്തി, പൊലീസ് വാഹനത്തിൽ തന്നെ എസ്ഐയെ സ്ഥലത്തുനിന്നു പെട്ടെന്ന് മാറ്റി. കാറും നീക്കം ചെയ്തു.

thepoliticaleditor
Spread the love
English Summary: TRAFFIC SUB INSPECTOR HIT HIS CAR ON SEVERAL BIKES IN TVM CITY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick