Categories
kerala

നയതന്ത്രബാഗ്‌ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ്‌ കുറ്റപത്രം നല്‍കി…ശിവശങ്കര്‍ 29-ാം പ്രതി

നയതന്ത്രബാഗ്‌ വഴിയുള്ള തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ്‌ കുറ്റപത്രം സമര്‍പിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എം.ശിവശങ്കറിന്‌ കള്ളക്കടത്തിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നുവെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നുണ്ട്‌. കേസില്‍ 29-ാം പ്രതിയാണ്‌ ശിവശങ്കര്‍. ശിവശങ്കര്‍ നേരത്തെ തന്റെ പങ്ക്‌ നിഷേധിച്ചിരുന്നു. 2019 ജൂണിലാണ് ഇത്തരത്തില്‍ പ്രതികള്‍ ആദ്യമായി സ്വര്‍ണക്കടത്ത് നടത്തിയത്. ഇക്കാര്യം ശിവശങ്കറിന് അറിവുണ്ടായിരുന്നില്ല. പിന്നീട് 21 തവണയായി 161 കിലോ സ്വര്‍ണമാണ് പ്രതികള്‍ കടത്തിയത്. ഈ സമയങ്ങളിലാണ് ശിവശങ്കർ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയുന്നതെന്നാണ് കസ്റ്റംസ് പറയുന്നത്. മംഗലാപുരത്തെയും ഹൈദരാബാദിലെയും ജൂവലറികള്‍ക്കാണ് സ്വര്‍ണം കൈമാറിയത്. ജൂവലറികളുടെ ഉടമകളടക്കമുള്ളവരെ കസ്റ്റംസ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ദുബായ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തില്‍ വ്യക്തമായ പങ്കുണ്ടായിരുന്നതായും കുറ്റപത്രത്തില്‍ കസ്റ്റംസ് വ്യക്തമാക്കി. പക്ഷെ അവരെ ഇപ്പോള്‍ ഈ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. അവര്‍ക്ക് നല്‍കിയിട്ടുള്ള ഷോകോസ് നോട്ടീസിന് മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടിയിലേക്ക് കസ്റ്റംസ് കടക്കുക.

Spread the love
English Summary: CUSTOMS SUBMITS CHEARGESHEET IN TVM GOLD SMUGGLING CASE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick